ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

google news
ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി കെ ജയരാജ് പോറ്റിയാവും നട തുറക്കുക.
നാളെ പുലര്‍ച്ചെ 5.55നും 6.20നും ഇടയിലാണ് നിറപുത്തരിപൂജ. ഈ മാസം 16 മുതല്‍ 23 വരെയാണ് ചിങ്ങമാസ പൂജകള്‍ക്കായി ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം.
വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെയെത്തുന്ന 15,000 പേര്‍ക്ക് ദിവസേന കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാക്കും ദര്‍ശനത്തിന് അനുമതി. രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ മാത്രമായിരിക്കും പ്രവേശനം.

The post ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും first appeared on Keralaonlinenews.