കണ്ണൂരുകാരേ ‘ഞെട്ടാന്‍ വന്നോണം’: ആഗസ്ത് 2 ന് വലിയ നിക്ഷാന്‍ വരുന്നു

google news
കണ്ണൂരുകാരേ ‘ഞെട്ടാന്‍ വന്നോണം’: ആഗസ്ത് 2 ന് വലിയ നിക്ഷാന്‍ വരുന്നു

കണ്ണൂര്‍: വിപുപീകരിച്ച നിക്ഷാന്‍ ഇലക്ട്രോണിക്‌സ് ഷോറൂം ആഗസ്ത് 2 ന് കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിക്കും. പുതിയതും നിലവിലുള്ളതുമായ ഉത്പന്നങ്ങളുടെ അതിവിശാല ശ്രേണി ഉള്‍ക്കൊള്ളിച്ചുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഷോറൂം കൊവിഡ് മാനദണ്ഡം പാലിച്ചാണു പ്രവര്‍ത്തനം തുടങ്ങുക.

വിസ്മയിപ്പിക്കുന്ന വിസ്തൃതിക്കു പുറമെ പുതിയ ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശ്രേണി കൊണ്ടും വേറിട്ട് നില്‍ക്കുന്ന ഉപഭോക്തൃ സേവനാനുഭവം പകരുവാന്‍ ഒരുങ്ങുകയാണു നിക്ഷാനെന്നു മാനേജിങ് പാര്‍ട്ട്ണര്‍ എം.എം.വി മൊയ്തു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അല്‍ട്രാ പ്രീമിയം ഉത്പന്നങ്ങള്‍ക്കും മറ്റെല്ലാ ഗൃഹോപകരണങ്ങള്‍ക്കും പ്രത്യേകം സജ്ജീകരിച്ച വിപുലമായ വിഭാഗങ്ങളുണ്ട്. ലൈറ്റിങ് ആന്‍ഡ് ഡിസൈനര്‍ ഫാന്‍സ്, ഗുണനിലവാരമുള്ള അതിമനോഹരവുമായ ഹുഡുകളും ഹോബുകളും, മോഡുലാര്‍ കിച്ചന്‍, ഹോം ഓട്ടോമേഷന്‍ ഉപകരണങ്ങള്‍, ഹോം ജിം ഉപകരണങ്ങള്‍, പവര്‍ ടൂളുകള്‍, കിച്ചന്‍ സിങ്ക് ആന്‍ഡ് ഫോസറ്റ്‌സ്, കിടക്കകള്‍ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കണ്ണൂരുകാരേ ‘ഞെട്ടാന്‍ വന്നോണം’: ആഗസ്ത് 2 ന് വലിയ നിക്ഷാന്‍ വരുന്നു

ക്രോക്കറി വിഭാഗത്തില്‍ കൂടുതല്‍ ഇംപോര്‍ട്ടഡ് ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയതിനു പുറമെ സ്‌മോള്‍ ഹോം അപ്ലയന്‍സസുകളുടെ വിഭാഗം കൂടുതല്‍ വിപുലീകരിച്ചു. ‘ഞെട്ടാന്‍ വന്നോണം’ എന്ന ഓണ സമ്മാനപദ്ധതിയും നിക്ഷാനില്‍ തുടങ്ങി.

ബംപര്‍ സമ്മാനമായി മഹീന്ദ്ര താര്‍, രണ്ടാം സമ്മാനമായി ആറ് ഏയ്തര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍, മൂന്നാം സമ്മാനമായി 100 സ്വര്‍ണ നാണയങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയതായി എം.എം.വി മൊയ്തു അറിയിച്ചു.

ടി.കെ.സി മാനേജിങ് പാര്‍ട്ട്ണര്‍ റംസി ഹസന്‍, നിക്ഷാന്‍ മാനേജര്‍ റിസി റമാന്‍ എന്നിവരും കാര്യങ്ങള്‍ വിശദീകരിച്ചു.

The post കണ്ണൂരുകാരേ ‘ഞെട്ടാന്‍ വന്നോണം’: ആഗസ്ത് 2 ന് വലിയ നിക്ഷാന്‍ വരുന്നു first appeared on Keralaonlinenews.

Tags