ആരോഗ്യ സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ഡിജിറ്റല്‍ സംവിധാനത്തിലേക്ക്

google news
ആരോഗ്യ സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ഡിജിറ്റല്‍ സംവിധാനത്തിലേക്ക്

കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല മെഡിക്കല്‍ ബിരുദാനന്തര ബിരുദ തിയറി പരീക്ഷ മൂല്യനിര്‍ണയം ഡിജിറ്റല്‍ സംവിധാനത്തിലേക്ക്. പരീക്ഷകള്‍ നടക്കുന്ന 255 കേന്ദ്രങ്ങളിലേക്ക് ഉത്തര പുസ്തകങ്ങള്‍ അയച്ചുകൊടുത്ത് അവ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി മൂല്യനിര്‍ണയ ഫലം ലഭ്യമാക്കുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്.

കോവിഡ് വെല്ലുവിളി സാഹചര്യത്തില്‍ ആവശ്യമായ മെഡിക്കല്‍ ബിരുദാനന്തര ബിരുദധാരികളെ താമസം കൂടാതെ കേരളസമൂഹത്തിലേക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍വകലാശാല ഈ സാങ്കേതിക വിദ്യ ആവിഷ്കരിച്ച്‌ നടപ്പിലാക്കുന്നത്.ഇതിനുവേണ്ടിയുള്ള സോഫ്റ്റ്‌വെയര്‍ സര്‍വ്വകലാശാല സ്വന്തമായാണ് വികസിപ്പിച്ചെടുത്തത്.

The post ആരോഗ്യ സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ഡിജിറ്റല്‍ സംവിധാനത്തിലേക്ക് first appeared on Keralaonlinenews.