നടി ഷക്കീല മരിച്ചുവെന്ന് വ്യാജ പ്രചരണം; താന്‍ പൂര്‍ണ്ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് താരം

google news
നടി ഷക്കീല മരിച്ചുവെന്ന് വ്യാജ പ്രചരണം; താന്‍ പൂര്‍ണ്ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് താരം

നടി ഷക്കീല മരിച്ചെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. തുടര്‍ന്ന് സംഭവത്തില്‍ പ്രതികരിച്ച് ഷക്കീല തന്നെ രംഗത്തെത്തുകയായിരുന്നു.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താന്‍ മരിച്ചിട്ടില്ലെന്നും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും താന്‍ മരിച്ചുവെന്ന പ്രചരണം വ്യാജമാണെന്നും ഷക്കീല പറഞ്ഞത്.
‘ഞാന്‍ വളരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് കഴിയുന്നത്. കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദി. ആരോ എന്നേക്കുറിച്ച് ഒരു വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തു.
സംഭവമറിഞ്ഞുടനെ നിരവധി പേരാണ് സത്യാവസ്ഥ അറിയാന്‍ എന്നെ വിളിച്ചത്. എന്തായാലും ആ വാര്‍ത്ത നല്‍കിയ വ്യക്തിയ്ക്ക് ഇപ്പോള്‍ ഞാന്‍ നന്ദി പറയുന്നു. കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാവരും വീണ്ടും എന്നെക്കുറിച്ച് ഓര്‍ത്തത്,’ ഷക്കീല പറഞ്ഞു

The post നടി ഷക്കീല മരിച്ചുവെന്ന് വ്യാജ പ്രചരണം; താന്‍ പൂര്‍ണ്ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് താരം first appeared on Keralaonlinenews.