കയ്യാങ്കളികേസില്‍ സഭയില്‍ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം

google news
കയ്യാങ്കളികേസില്‍ സഭയില്‍ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം

നിയമസഭയിലെ കയ്യാങ്കളി കേസില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി ശിവന്‍കുട്ടിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ഇന്നലെ നിയമസഭയില്‍ വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിച്ചിരുന്നു. ഇന്ന് മറ്റ് രീതിയില്‍ സഭയില്‍ പ്രശ്‌നം ഉയര്‍ത്താനാണ് തീരുമാനം. സഭയ്ക്ക് പുറത്തും പ്രതിഷേധങ്ങള്‍ ഉണ്ടാകും. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മന്ത്രി ശിവന്‍കുട്ടി ഇന്നും നിയമസഭയില്‍ എത്തില്ല.

അതേസമയം, വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.ഐ എന്‍ എലിലെ പോരും കരിവന്നൂര്‍ ബാങ്ക് തട്ടിപ്പും യോ?ഗത്തില്‍ ചര്‍ച്ചയാകും.

The post കയ്യാങ്കളികേസില്‍ സഭയില്‍ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം first appeared on Keralaonlinenews.