അടുത്തവര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കുമത്രെ ; മന്ത്രി ശിവന്‍കുട്ടിയെ ട്രോളി ജോയ് മാത്യു

google news
അടുത്തവര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കുമത്രെ ; മന്ത്രി ശിവന്‍കുട്ടിയെ ട്രോളി ജോയ് മാത്യു

നിയമസഭ കയ്യങ്കാളിക്കേസില്‍ വി ശിവന്‍ കുട്ടിയുടെ പങ്ക് കൃത്യമായി തെളിഞ്ഞതോടെ മന്ത്രി രാജിവയ്ക്കണമെന്ന വിമര്‍ശനവുമായി കേരളം ഒന്നടങ്കം രംഗത്തു വരുന്നുണ്ട്. സോഷ്യല്‍ മീഡിയകളിലും മറ്റും മന്ത്രിയെ പരിഹസിച്ചുകൊണ്ടാണ് പലരും ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. അത്തരത്തില്‍ ശ്രദ്ധേയമാവുകയാണ് വി ശിവന്‍കുട്ടിയെ വിമര്‍ശിച്ചു കൊണ്ടുള്ള ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റ്.

കലാതിലക മോഹികള്‍ ശ്രദ്ധിക്കുക, അടുത്തവര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കുമത്രെ’ എന്നാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നത്.

The post അടുത്തവര്‍ഷം മുതല്‍ സംസ്ഥാന യുവജനോത്സവത്തില്‍ ശിവതാണ്ഡവം ഒരു നിര്‍ബന്ധിത ഐറ്റമായിരിക്കുമത്രെ ; മന്ത്രി ശിവന്‍കുട്ടിയെ ട്രോളി ജോയ് മാത്യു first appeared on Keralaonlinenews.