പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍; നടപടികളുമായി ഇസ്രായേല്‍

google news
പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍; നടപടികളുമായി ഇസ്രായേല്‍

പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ നടപടികളുമായി ഇസ്രായേല്‍. ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒയ്ക്ക് (NSO) എതിരെ അന്വേഷണം ആരംഭിച്ചു. ടെല്‍അവിവിലെ പ്രധാന ഓഫീസില്‍ ഉള്‍പ്പെടെ പരിശോധന നടത്തി. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും മറച്ച് വയ്ക്കാന്‍ നിയമവിരുദ്ധമായി ഒന്നും സ്ഥാപനം ചെയ്തിട്ടില്ലെന്നും എന്‍എസ്ഒ.
അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഫോണ്‍ ചോര്‍ത്തലില്‍ ഉണ്ടായിരിക്കെയാണ് നീക്കം. ഭീകര വിരുദ്ധ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് എന്‍എസ്ഒയ്ക്ക് സൈബര്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. അതിന് വിരുദ്ധമായി ഏതെങ്കിലും കമ്പനിയുമായോ രാജ്യമോ ആയി ബന്ധം ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്നാണ് ഇസ്രായേലിന്റെ തീരുമാനം.

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ എന്‍എസ്ഒ ഓഫിസില്‍ ഇസ്രായേല്‍ റെയ്ഡ് നടത്തിയിരുന്നു. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടേയും ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഇസ്രായേല്‍ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്നത്.

The post പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍; നടപടികളുമായി ഇസ്രായേല്‍ first appeared on Keralaonlinenews.