വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കൂ… രോഗപ്രതിരോധശേഷി കൂട്ടൂ

google news
വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കൂ… രോഗപ്രതിരോധശേഷി കൂട്ടൂ

നല്ല ആരോഗ്യം ലഭിക്കാന്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയ ഭക്ഷണം ആവശ്യമാണ്. അത് മാത്രമല്ല, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുമെന്നും വിദ​ഗ്ധർ പറയുന്നു.

ക്യാരറ്റ്

ഒരു കപ്പ് അരിഞ്ഞ ക്യാരറ്റ് ഒരു ദിവസത്തേക്ക് ആവശ്യമായ വിറ്റാമിന്‍ എയുടെ 334 ശതമാനം ലഭ്യമാക്കും. വിറ്റാമിന്‍ മാത്രമല്ല, നാരുകളാല്‍ സമ്പുഷ്ടമാണ് കാരറ്റ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ക്യാരറ്റ് ശീലമാക്കാം

സ്വീറ്റ് പൊട്ടറ്റോ

വളരെയധികം പോഷകങ്ങളും നാരുകളും നിറഞ്ഞതാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങില്‍ ബീറ്റാകരോട്ടിനും ധാരാളമുണ്ട്. അത് കൊണ്ട് തന്നെ കണ്ണുകളുടെ ആരോ​ഗ്യത്തിനും ഏറെ ഫലപ്രദമാണ്.

ഫിഷ്

മത്സ്യം ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മികച്ച ആരോഗ്യം നേടാനാവുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്.

ലക്കറികള്‍

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യം നല്‍കുന്ന ഭക്ഷണമാണ് ഇലക്കറികള്‍. വിറ്റാമിന്‍ എ മാത്രമല്ല, സി, ഇ, നാരുകള്‍, വിറ്റാമിന്‍ ബി 6, മഗ്നീഷ്യം എന്നിവയും ചീരപോലുള്ള ഇക്കറികളില്‍ അടങ്ങിയിട്ടുണ്ട്.

പപ്പായ

വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍.. ഇങ്ങനെ പോഷകങ്ങളുടെ ഒരു കലവറയാണ് പപ്പായ. പപ്പായ ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ദഹനേന്ദ്രിയങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. മാത്രമല്ല മലബന്ധം കുറയ്ക്കാനും പപ്പായ സഹായിക്കും.

The post വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കൂ… രോഗപ്രതിരോധശേഷി കൂട്ടൂ first appeared on Keralaonlinenews.

Tags