പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും

google news
പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും

പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ഫോണ്‍ചോര്‍ത്തല്‍, കാര്‍ഷിക നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസും സിപിഐഎമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തിര പ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അവതരണാനുമതി ലഭിച്ചില്ലെങ്കില്‍ ഇന്നും പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധിയ്ക്കും

ഇന്നലെ ലോകസഭയില്‍ പ്രതിഷേധിച്ച 13 അംഗങ്ങളെ സ്പീക്കര്‍ ചേംമ്പറില്‍ വിളിച്ച് ശാസിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള എഎം ആരിഫ്, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്ക് അടക്കമാണ് താക്കീത് ലഭിച്ചത്. ഇവര്‍ ഇന്നത്തെ പ്രതിഷേധത്തിന്റെ ഭാഗമായാല്‍ അച്ചടക്ക നടപടികള്‍ക്കായി സര്‍ക്കാര്‍ പ്രമേയം അവതരിപ്പിയ്ക്കും എന്നാണ് വിവരം. ഇന്നും ഇരു സഭകളിലും നിയമനിര്‍മ്മാണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും.

പാര്‍ലമെന്റില് പ്രതിപക്ഷം സഹകരിച്ചില്ലെങ്കില്‍ ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്നലെ ലോകസഭയില്‍ ചര്‍ച്ച കൂടാതെ പാസാക്കിയത് രണ്ട് ബില്ലുകളാണ്. ചെറുകിട, ഇടത്തരം വ്യവസായമേഖലയെ ബാധിക്കുന്ന ഫാക്ടറിംഗ് റെഗുലേഷന്‍ ഭേദഗതി ബില്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി ബില്‍ എന്നിവയാണ് പാസാക്കിയത്. ലിസ്റ്റ് ചെയ്തിട്ടുള്ള എല്ലാ ബില്ലുകളും ഈ സമ്മേളന കാലത്ത് തന്നെ പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

The post പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും first appeared on Keralaonlinenews.