തെെര് കഴിക്കുന്നത് ശീലമാക്കൂ..ഗുണങ്ങൾ പലതാണ്

google news
തെെര് കഴിക്കുന്നത് ശീലമാക്കൂ..ഗുണങ്ങൾ പലതാണ്

പലർക്കുമേറെ ഇഷ്ട്ടമുള്ള ഒന്നാണ് തൈര്. ദിവസവും അൽപം തെെര് കഴിക്കുന്നതിന്റെ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് തെെരിൽ ധാരാളം അടങ്ങിയിരിക്കുന്നു. തൈര് ഒരു പ്രോബയോട്ടിക് ഭക്ഷണമാണ്.

ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിലെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനവ്യവസ്ഥയെ സഹായിക്കുന്നത്. തൈരിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ തലത്തിൽ ബി‌എം‌ഐ നിലനിർത്തുന്നതിൽ കാൽസ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഉദരത്തിലെ ബാക്ടീരിയകളെ ഇത് നിയന്ത്രിക്കും. ദശലക്ഷക്കണക്കിനു വരുന്ന ഈ അതിസൂക്ഷ്മ ജീവികളാണ് ഉപാപചയ പ്രവർത്തനങ്ങളുടെയും രോഗപ്രതിരോധ സംവിധാനത്തിന്റെയും പ്രവർത്തനങ്ങൾ നടത്തുന്നത്. എന്നാൽ ഇതു മാത്രമല്ല, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി ഉത്കണ്ഠ അകറ്റാനും പ്രോബയോട്ടിക്കുകൾ സഹായിക്കുമെന്നാണ് പഠനം പറയുന്നത്.

ഭാരം ആരോ​ഗ്യകരമായി നിലനിർത്തുന്നതിന് തെെരിലെ പോഷകങ്ങൾ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദ്രോ​ഗങ്ങള്‍ അകറ്റാനും തെെര് കഴിക്കുന്നത് ​ഗുണം ചെയ്യും. ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കൂട്ടാന്‍ ദിവസവും ഒരു ബൗള്‍ തെെര് കഴിക്കാം.

തെെരില്‍ വിറ്റാമിന്‍ ബി 12, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മലബന്ധം അകറ്റാനും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. തെെര് അമിതവും അനാവശ്യവുമായ കൊഴുപ്പ് ഒഴിവാക്കാനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഫലപ്രദമാണ്.

The post തെെര് കഴിക്കുന്നത് ശീലമാക്കൂ..ഗുണങ്ങൾ പലതാണ് first appeared on Keralaonlinenews.

Tags