വിഷു ബംബര്‍ അടിച്ച ആ ഭാഗ്യവാനെ കണ്ടെത്തി

google news
വിഷു ബംബര്‍ അടിച്ച ആ ഭാഗ്യവാനെ കണ്ടെത്തി

വടകര : ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വിഷു ബംബറിന്റെ ഒന്നാം സമ്മാനമായ 10 കോടി അടിച്ച ആ ഭാഗ്യവാനെ കണ്ടെത്തി. വടകര തിരുവള്ളൂര്‍ സ്വദേശി തറവപൊയ്കയില്‍ ഷിജു ടി പി എന്ന മുപ്പത്തിയൊമ്പതുകാരനാണ് ആ ഭാഗ്യവാന്‍.

കെട്ടിട നിര്‍മാണ തൊഴിലാളിയായ ഷിജു ഇപ്പോള്‍ ഭാഗ്യദേവത കടാക്ഷിച്ചതിന്റെ അങ്കലാപ്പിലാണ്.വടകരയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് വ്യക്തമായെങ്കിലും, ആളെ തിരിച്ചറിഞ്ഞത് ദിവസങ്ങള്‍ക്കു ശേഷമാണ്.

ഷിജു വാങ്ങിയ എല്‍ബി 430240 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാനമായ ടിക്കറ്റ് ഇയാള്‍ വടകര കാനറ ബാങ്കില്‍ തുടര്‍ നടപടികള്‍ക്കായി നല്‍കി. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന ഷിജുവിന് മുന്‍പ് ചെറിയ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ചയാണ് സംസ്ഥാനത്തെ വിഷു ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. ദുരിതങ്ങള്‍ നിറഞ്ഞ ഈ മഹാമാരിക്കാലത്ത് വിഷു ബമ്പറിന്റെ 10 കോടി സ്വന്തമാക്കിയ ആ ഭാഗ്യവാന്‍ ആരാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ഓരോരുത്തരും. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുത്തിരുന്ന ഷിജു എന്നാല്‍ താന്‍ എടുത്ത ടിക്കറ്റ് നോക്കിയിരുന്നില്ല.

സമ്മാനം ലഭിച്ചത് വടകരയിലെ മറ്റു പലര്‍ക്കുമാണെന്ന പ്രചാരണവും നടന്നിരുന്നു. പ്രചാരണങ്ങള്‍ പലതും നടക്കുന്നതിനിടെ ഇന്നലെയാണ് യഥാര്‍ഥ ഭാഗ്യവാന്‍ ഷിജു ആണെന്നു കണ്ടെത്തിയത്.പ്രദേശത്തെ സമാന പേരുള്ള മറ്റു ചിലര്‍ക്കാണ് ഭാഗ്യം ലഭിച്ചതെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ നടന്നിരുന്നു.

ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് യഥാര്‍ഥ ഭാഗ്യവാന്‍ താനാണെന്ന് ഷിജു പോലും അറിയുന്നത്.ബികെ ഏജന്‍സീസ് വിറ്റ എല്‍ബി 430240 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹനായത്.

മണിയൂരിലെ സബ് ഏജന്റ് രാജന്‍ മുഖാന്തരമാണ് ടിക്കറ്റ് വില്‍പ്പന നടത്തിയിരിക്കുന്നത്. തിരുവള്ളൂര്‍ ഭാഗത്ത് ടിക്കറ്റ് വില്‍പ്പന നടത്തുന്ന രാജനാണ് ഷിജുവിന് ഭാഗ്യക്കുറി നല്‍കിയത്.

The post വിഷു ബംബര്‍ അടിച്ച ആ ഭാഗ്യവാനെ കണ്ടെത്തി first appeared on Keralaonlinenews.