ട്രഡീഷണൽ ലുക്കിൽ സുന്ദരിക്കുട്ടിയായി വൃദ്ധി വിശാൽ; ചിത്രങ്ങൾ..

google news
ട്രഡീഷണൽ ലുക്കിൽ സുന്ദരിക്കുട്ടിയായി വൃദ്ധി വിശാൽ; ചിത്രങ്ങൾ..

ഒരൊറ്റ ഡാൻസ് കൊണ്ട് കേരളക്കര മുഴുവൻ ആരാധകരെ സൃഷ്ട്ടിച്ച കുട്ടിക്കുറുമ്പിയാണ് ബേബി ആർട്ടിസ്റ്റ് വൃദ്ധി വിശാൽ. വിജയ് നായകനായ മാസ്റ്റേഴ്സ് എന്ന സിനിമയിലെ ‘വാത്തി കമിങ്’ എന്ന പാട്ടിന് ചുവടുവച്ചായിരുന്നു മലയാളികളുടെ മനസ്സിൽ വൃദ്ധി ഇടംപിടിച്ചത്. ഇപ്പോഴിതാ ആ സുന്ദരിക്കുട്ടിയുടെ ക്യൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

കൈത്തറി പാവാടയും കസവ് ഉടുപ്പുമണിഞ്ഞു ട്രഡീഷണൽ ലുക്കിലാണ് വൃദ്ധി. കുട്ടിത്തം തുളുമ്പുന്ന ചിത്രങ്ങൾ വൃദ്ധിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. ദിഷ ക്രിയേഷൻസാണ് കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്. അനിൽ തലക്കോട്ടുകരയാണ് മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളായ വൃദ്ധി ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘സാറാസ്’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

The post ട്രഡീഷണൽ ലുക്കിൽ സുന്ദരിക്കുട്ടിയായി വൃദ്ധി വിശാൽ; ചിത്രങ്ങൾ.. first appeared on Keralaonlinenews.