ഒളിമ്പിക്സിൽ ഭാരതത്തെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങൾക്ക് വിജയാശംസകൾ അർപ്പിച്ച് കൊണ്ട് കണ്ണൂരിൽ ദീപം തെളിയിച്ചു

google news
ഒളിമ്പിക്സിൽ ഭാരതത്തെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങൾക്ക് വിജയാശംസകൾ അർപ്പിച്ച് കൊണ്ട് കണ്ണൂരിൽ ദീപം തെളിയിച്ചു

കണ്ണൂര്‍ :ഒളിമ്പിക്സിൽ ഭാരതത്തെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങൾക്ക് വിജയാശംസകൾ അർപ്പിച്ച് കൊണ്ട് ചിയർ ഫോർ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദീപം തെളിയിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.

ആദ്യ മലയാളി ഒളിമ്പ്യനായ സി.കെ ലക്ഷ്മണന്റെ സ്മാരക ശിൽപത്തിന് സമീപമാണ് ദീപം തെളിയ്ക്കല്‍ പരിപാടി സംഘടിപ്പിച്ചത്.പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വ്വഹിച്ചു.പരിപാടിയുടെ ഭാഗമായി കണ്ണൂർ ജില്ലാ നെറ്റ് ബോൾ അസോസയേഷനമായി ചേർന്ന് നെറ്റ്ബോൾ ഷൂട്ടിങും നടത്തി.

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ.പവിത്രന്‍ മാസ്റ്റര്‍,സെക്രട്ടറി ഷിനിത്ത് പാട്യം,ഡോ.പി.പി ബിനീഷ്,പ്രഭാവതി കെ,ജയദീപ് ബാബു,രാജേഷ് ടി.വി എന്നിവര്‍ സംസാരിച്ചു.

The post ഒളിമ്പിക്സിൽ ഭാരതത്തെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങൾക്ക് വിജയാശംസകൾ അർപ്പിച്ച് കൊണ്ട് കണ്ണൂരിൽ ദീപം തെളിയിച്ചു first appeared on Keralaonlinenews.