ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ യുവജന പ്രതിഷേധ സംഗമം ജൂലൈ 28 ന്

google news
ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ യുവജന പ്രതിഷേധ സംഗമം ജൂലൈ 28 ന്

കണ്ണൂർ : ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബദ്ധപ്പെട്ട് ഇടത്പക്ഷ സർക്കാരിൻ്റെ പുതിയ തീരുമാനത്തിൻ്റെ പശ്ചാതലത്തിൽ ജില്ലയിലെ മുഴുവൻ മുസ്ലിം യുവജന സംഘടനകളുടെയും കൂട്ടായ്മയുടെ ഭാഗമായി മുസ്‌ലിംയുത്ത് കോർഡിനേഷൻ കമ്മറ്റി ജൂലൈ 28 ന് ജില്ലയിൽ പഞ്ചായത്ത് -മുനിസിപ്പൽ കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തും.

സച്ചാർശുപാർശകൾ നടപ്പിലാക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കുക,മുന്നോക്ക പിന്നോക്ക സ്കോളർഷിപ്പ് തുക ഏകീകരിക്കുക ,സർക്കാർ സർവ്വീസിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് പ്രതിഷേധ സംഗമങ്ങൾ നടക്കുക.

ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ ബാഫഖി സൗധത്തിൽ ചേർന്ന ജില്ലയിലെ മുസ്ലിം കോർഡിനേഷൻ യോഗം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.സുബൈർ ഉദ്ഘാടനം ചെയ്തു .യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് നസീർ നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു

ജനറൽ സെക്രട്ടറി പി.സി.നസീർ സ്വാഗതം പറഞ്ഞു.വിവിധ യുവജന സംഘടനാ നേതാക്കളായ ഇസ്സുദ്ധീൻ പൊതുവാച്ചേരി (എസ്.കെ.എസ്.എസ്.എഫ് )നിസാർ മാസ്റ്റർ അതിരകം, റിയാസ് കക്കാട് (എസ്.വൈ.എസ് ,എ.പി. വിഭാഗം).ഷംസീർ കൈതേരി (ഐ.എസ്.എം), മുഹമ്മദ് ശിഹാദ് (സോളിഡാരിറ്റി ) കെ.എൻ ഷംസുദ്ധീൻ (വിസ്ഡം യൂത്ത് മൂവ്മെൻ്റ് ) ,റാഫി പേരാമ്പ്ര ( മർക്കസുദ്ധ അവ) , യൂത്ത് ലീഗ് ഭാരവാഹികൾ ആയ അൽത്താഫ് മാങ്ങാടൻ, സി.പി റഷീദ്, അലി മംഗര . ലത്തീഫ് എടവച്ചാൽ . ശംസീർ മയ്യിൽ തുടങ്ങിയവർ പങ്കെടുത്തു.

The post ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ യുവജന പ്രതിഷേധ സംഗമം ജൂലൈ 28 ന് first appeared on Keralaonlinenews.