കണ്ണപുരത്ത് വാഹനാപകടം ; ഒരാള്‍ മരിച്ചു,4 പേർക്ക് പരിക്ക്

google news
കണ്ണപുരത്ത് വാഹനാപകടം ; ഒരാള്‍ മരിച്ചു,4 പേർക്ക് പരിക്ക്

പഴയങ്ങാടി : കണ്ണപുരം യോഗശാലക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. 4 പേർക്ക് പരിക്ക്. വൈകുന്നേരം മൂന്നു മണിയോടെയാണ് അപകടം നടന്നത്. കൊടി ഐസിഐസിഐ ബാങ്കിൽ നിന്നും കറൻസിയുമായി ബാംഗ്ലൂരിലേക്ക് പോകുന്ന പിക്കപ്പ് വാനും പഴയങ്ങാടി ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന വളരെയേറെ സമയത്തിന് ശേഷമാണ് പുറത്തെടുക്കാനായത്. ഓടിക്കൂടിയ നാട്ടുകാരും കണ്ണപുരം പോലീസും ചേർന്ന് രക്ഷപ്രവർത്തനം നടത്തി.സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പരിക്കേറ്റവരെ എത്തിച്ചു.

മംഗലാപുരം ബാൽത്തങ്ങാടി സ്വദേശി കെ ജയപ്രകാശ് (47)ആണ് മരണപ്പെട്ടത്. പ്രശാന്ത് (40),ഉമേഷ്‌ (52), പൊന്നപ്പ(53)എന്നിവർ കണ്ണൂർ മെഡിക്കൽ കോളേജിലും ബാലകൃഷ്ണൻ(45)കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.

The post കണ്ണപുരത്ത് വാഹനാപകടം ; ഒരാള്‍ മരിച്ചു,4 പേർക്ക് പരിക്ക് first appeared on Keralaonlinenews.