പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന് ആറാം ക്ലാസുകാരിയുടെ കത്ത്; ഉടന്‍ ഇടപെടല്‍

google news
പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട്  മന്ത്രി മുഹമ്മദ്  റിയാസിന് ആറാം ക്ലാസുകാരിയുടെ കത്ത്; ഉടന്‍ ഇടപെടല്‍

പ്രളയത്തില്‍ തകര്‍ന്ന റോഡ് നന്നാക്കാന്‍ ആറാം ക്ലാസുകാരി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് അയച്ച കത്തില്‍ ഇടപെടല്‍. തകര്‍ന്ന റോഡിന്റെ പ്രവര്‍ത്തികള്‍ക്കായി പൊതുമരാമത്ത് വകുപ്പ് 5 കോടി അനുവദിച്ചു.

മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലെ പെരുമ്പത്തൂര്‍ പാലത്തിങ്കല്‍ ഉണ്ണി – ശ്രീജ ദമ്പതികളുടെ മകള്‍ അനൈഗയാണ് പ്രളയത്തില്‍ തകര്‍ന്ന മതില്‍മൂല റോഡിന്റെ നിലവിലെ സ്ഥിതിവിവരിച്ച് പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസിന് കത്ത് അയച്ചത്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് മന്ത്രിയുടെ ഓഫീസില്‍ നിന്നും ഇന്നലെ അനൈഗയുടെ വീട്ടിലേക്ക് ഫോണ്‍ എത്തി. വിഷയത്തില്‍ മന്ത്രി ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം 5 കോടി രൂപ അനുവദിച്ചതായി അനൈഗയെ ഫോണില്‍ അറിയിച്ചു.

എവിടെയാണ് വീട് എന്ന മന്ത്രി അന്വേഷിച്ചപ്പോള്‍ ആഢ്യന്‍പാറ ടൂറിസ്റ്റ് കേന്ദ്രത്തിനടുത്താണെന്നും അവിടെ വരുമ്പോള്‍ തന്റെ വീട്ടിലും വരണമെന്ന് മന്ത്രിയോട് പറഞ്ഞു, തീര്‍ച്ചയായും വരുമെന്നായിരുന്നു മന്ത്രിയുടെ മറുപടി ഇടിവണ്ണ സെന്റ് തോമസ് യു.പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ മിടുക്കി.

The post പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന് ആറാം ക്ലാസുകാരിയുടെ കത്ത്; ഉടന്‍ ഇടപെടല്‍ first appeared on Keralaonlinenews.