മയൂഖ ജോണിക്ക് ഊമ കത്തിലൂടെ വധഭീഷണി

google news
മയൂഖ ജോണിക്ക് ഊമ കത്തിലൂടെ വധഭീഷണി

ഊമ കത്തിലൂടെ വധഭീഷണി യൂഖ ജോണിക്ക്. ബലാത്സംഗക്കേസുമായി മുന്നോട്ട് പോകരുതെന്നായിരുന്നു ഭീഷണി സന്ദേശം.കഴിഞ്ഞ ദിവസം ഇരയ്‌ക്കൊപ്പം മയൂഖ ജോണിയും കുടുംബവും മുഖ്യമന്ത്രിയെ കാണുന്നതിന് തിരുവനന്തപുരത്ത് പോയിരുന്നു. ഈ സമയത്താണ് വീട്ടിൽ ഊമകത്ത് എത്തിയത്. അസഭ്യഭാഷയിലാണ് ഊമകത്ത് എഴുതിയിരിക്കുന്നത്.

സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പീഡനക്കേസിൽ നിന്ന് പിന്നോട്ടില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നുമാണ് മയൂഖ ജോണിയുടെ നിലപാട്.

The post മയൂഖ ജോണിക്ക് ഊമ കത്തിലൂടെ വധഭീഷണി first appeared on Keralaonlinenews.