മലയാളി യുവാവ് യുഎഇയില്‍ കൊല്ലപ്പെട്ട നിലയില്‍; സംഭവത്തിന് പിന്നില്‍ ആഫ്രിക്കന്‍ വംശജരെന്ന് സംശയം

google news
മലയാളി യുവാവ് യുഎഇയില്‍ കൊല്ലപ്പെട്ട നിലയില്‍; സംഭവത്തിന് പിന്നില്‍ ആഫ്രിക്കന്‍ വംശജരെന്ന് സംശയം

ദുബായ്: മലയാളി യുവാവിനെ യു എ ഇയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യു എ ഇ ഷാര്‍ജ അബു ഷഗാരയിലാണ് ഇടുക്കി നെടുങ്കണ്ടം കൂട്ടാര്‍ സ്വദേശി വിഷ്ണു വിജയനെ (25) ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബാര്‍ബര്‍ ഷോപ്പ് തൊഴിലാളിയാണ് മരിച്ച വിഷ്ണു വിജയന്‍. ശരീരമാസകലം മുറിവേറ്റ പാടുകളുണ്ട്. കവര്‍ച്ചയ്ക്കിടെയാണ് കൊലപാതകമെന്നാണ് സംശയം.

സംഭവത്തിന് പിന്നില്‍ ആഫ്രിക്കന്‍ വംശജരാണെന്നാണ് സംശയം. ഷാര്‍ജ പോലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടക്കുകയാണ്. പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെന്ന് സംശയിക്കുന്ന നാലു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

The post മലയാളി യുവാവ് യുഎഇയില്‍ കൊല്ലപ്പെട്ട നിലയില്‍; സംഭവത്തിന് പിന്നില്‍ ആഫ്രിക്കന്‍ വംശജരെന്ന് സംശയം first appeared on Keralaonlinenews.