കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാന്‍സ്ഫര്‍ ബാന്‍ ഫിഫ നീക്കി

google news
കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാന്‍സ്ഫര്‍ ബാന്‍ ഫിഫ നീക്കി

കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാന്‍സ്ഫര്‍ വിലക്ക് ഫിഫ നീക്കി. കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് തന്നെയാണ് ഇന്ന് ഔദ്യോഗിക കുറിപ്പിലൂടെ ട്രാന്‍സ്ഫര്‍ ബാന്‍ നീങ്ങിയതായി അറിയിച്ചത്.

ഫിഫ ഇ മെയിലിലൂടെ ഇത് അറിയിച്ചു എന്നും ഈ പ്രശ്നം പരിഹരിച്ചതില്‍ ക്ലബ് സന്തോഷത്തിലാണെന്നും ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ക്ലബ് അറിയിച്ചു. പുതിയ സീസണായി ക്ലബ് ഒരുങ്ങുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം പൊപ്ലാനികിന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് ട്രാന്‍സ്ഫര്‍ വിലക്ക് ലഭിച്ചത്. താരത്തിന്റെ ബാക്കിയുള്ള വേതനം കേരള ബ്ലാസ്റ്റേഴ്സ് നല്‍കിയതോടെയാണ് ട്രാന്‍സ്ഫര്‍ വിലക്ക് നീക്കും.

കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഈസ്റ്റ് ബംഗാളിനും ഫിഫ ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈസ്റ്റ് ബംഗളിന്റെ ട്രാന്‍സ്ഫര്‍ വിലക്ക് നീക്കാനുള്ള നടപടികള്‍ ഒന്നും ഇതുവരെ അവര്‍ ആരംഭിച്ചിട്ടില്ല. ഇതിനകം തന്നെ പുതിയ പരിശീലകനെ സൈന്‍ ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ പുതിയ വിദേശ തരങ്ങളെ എത്തിക്കാനുള്ള ചര്‍ച്ചയിലാണ്.

The post കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാന്‍സ്ഫര്‍ ബാന്‍ ഫിഫ നീക്കി first appeared on Keralaonlinenews.

Tags