ഇറാന്റെ പുതിയ പ്രസിഡന്റായി ഇ​ബ്രാ​ഹിം റെ​യ്സി

google news
ഇറാന്റെ പുതിയ പ്രസിഡന്റായി ഇ​ബ്രാ​ഹിം റെ​യ്സി

ഇറാന്റെ പുതിയ പ്രസിഡന്റായി ഇ​ബ്രാ​ഹിം റെ​യ്സിയെ തെരഞ്ഞെടുത്തു.1.78 കോടി വോട്ടുകള്‍ നേടിയാണ്​ ഇബ്രാഹീം റെ​യ്സി വിജയിച്ചത്​.

അബ്​ദുന്നാസിര്‍ ഹിമ്മത്തി 24 ലക്ഷം വോട്ടുകള്‍ നേടി. മുന്‍ റെവലൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ മുഹ്​സിന്‍ റാസി 33 ലക്ഷവും അമീര്‍‌ ഹുസൈന്‍ ഗാസിസാദെ ഹാഷിമി പത്തുലക്ഷം വോട്ടും നേടിയതായി ആഭ്യന്തരമന്ത്രാലയ തെരഞ്ഞെടുപ്പ് മേധാവി ജമാല്‍ ഓര്‍ഫ് പറഞ്ഞു.

അഴിമതിവിരുദ്ധത ചൂണ്ടിക്കാട്ടിയാണ് റെ​യ്‌സി മല്‍സരരംഗത്തു വന്നത്. പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനയിയുടെ വിശ്വസ്തനാണ് റെ​യ്സി. വര്‍ഷങ്ങളായി സര്‍ക്കാര്‍ പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ച റയ്‌സി 2019-ലാണ് നീതിന്യായ വകുപ്പ് മേധാവിയായി നിയമിതനായത്.

1980-കളില്‍ ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ വധശിക്ഷയ്ക്കു വിധിച്ച സംഭവത്തിന്റെയും 2009-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം അടിച്ചമര്‍ത്തിയതിന്റയും സൂത്രധാരനായിരുന്നു റയ്‌സി.

The post ഇറാന്റെ പുതിയ പ്രസിഡന്റായി ഇ​ബ്രാ​ഹിം റെ​യ്സി first appeared on Keralaonlinenews.