ചൈനയുടെ മുതിര്‍ന്ന ആണവായുധ ശാസ്ത്രജ്ഞന്‍ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞു

google news
ചൈനയുടെ മുതിര്‍ന്ന ആണവായുധ ശാസ്ത്രജ്ഞന്‍ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞു

ബീജിംഗ്: മുതിര്‍ന്ന ചൈനീസ് ശാസ്ത്രജ്ഞനും ചൈനയുടെ ആണവായുധ പദ്ധതികളുടെ കേന്ദ്രവുമായിരുന്ന ഴാങ് ഴിജിയാന്‍ ദുരൂഹസാഹചര്യത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരണമടഞ്ഞു. ചൈനീസ് ന്യൂക്‌ളിയര്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് ആയി സേവനമനുഷ്ടിക്കുകയായിരുന്നു ഴാങ്. സ്ഥലത്തെ സാഹചര്യ തെളിവുകള്‍ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ കൊലപാതക സാദ്ധ്യതകളെ തളളിക്കളഞ്ഞു. ഹാര്‍ബിന്‍ എന്‍ജിനീയറിംഗ് സര്‍വകലാശാലയില്‍ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന ഴാങിന്റെ മരണത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായി സര്‍വകലാശാല പത്രകുറിപ്പില്‍ അറിയിച്ചു. അദ്ദേഹത്തിന്റെ മരണത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.

സര്‍വകലാശാലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം കൂടിയായിരുന്നു ഴാങിന്റെ മരണത്തിന് രണ്ട് ദിവസം മുമ്പ് സര്‍വകലാശാലയിലെ മുന്‍ ഡീന്‍ യിന്‍ ജിംഗ്വേയെ പുതിയ വൈസ് പ്രസിഡന്റ് ആയി സര്‍വകലാശാല നിയമിച്ചിരുന്നു.
ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി വളരെ അടുത്ത ബന്ധങ്ങളുളള ചൈനയിലെ വളരെ ചുരുക്കം ചില സര്‍വകലാശാലകളിലൊന്നാണ് ഹാര്‍ബിന്‍ സര്‍വകലാശാല. അമേരിക്കയില്‍ നിര്‍മ്മിച്ച കമ്ബ്യൂട്ടര്‍ പ്‌ളാറ്റഫോമുകള്‍ പോലും ഉപയോഗിക്കാന്‍ വിലക്കുള്ള ഇവിടെ നടന്ന മരണം വളരെ ഗൗരവം അര്‍ഹിക്കുന്നതാണ്.

The post ചൈനയുടെ മുതിര്‍ന്ന ആണവായുധ ശാസ്ത്രജ്ഞന്‍ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞു first appeared on Keralaonlinenews.