പത്തനംതിട്ടയിലെ മദ്യവില്‍പ്പന ശാലകളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കും

google news
പത്തനംതിട്ടയിലെ മദ്യവില്‍പ്പന ശാലകളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കും

പത്തനംതിട്ട :എല്ലാ മദ്യവില്പന ശാലകളിലും കൈകഴുകാനുള്ള വെള്ളം, സോപ്പ്, സാനിറ്റൈസര്‍ എന്നിവ സജ്ജീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ വ്യവസ്ഥകളില്‍ അലംഭാവം അനുവദിക്കില്ല.

ടിപിആര്‍ ഇരുപതില്‍ താഴെയുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി. തിരക്ക് നിയന്ത്രണാതീതമായാല്‍ പോലീസ് ഇടപെടും. പട്രോളിംഗ് ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാര്‍, ബിയര്‍ പാര്‍ലറുകള്‍ എന്നിവയ്ക്ക് 11 മണി മുതല്‍ വൈകിട്ട് 7 വരെയാണ് പ്രവര്‍ത്തനാനുമതി. ബീവറേജസ് ഔട്ലെറ്റുകള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കാം. ഇരുന്ന് കഴിക്കാന്‍ അനുമതിയില്ല, പാഴ്സല്‍ മാത്രം.

ക്ലബ്ബുകളിലെ ബാറുകള്‍ക്ക് അനുമതിയില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ കള്ളുഷാപ്പുകള്‍ ഒഴികെയുള്ളവ തുറക്കില്ല. ജീവനക്കാരും, മദ്യം വാങ്ങാന്‍ എത്തുന്നവരും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. മദ്യം വില്‍ക്കുന്ന ഇടങ്ങളുടെ പരിസരങ്ങള്‍ അണുവിമുക്തമാക്കണം. സാമൂഹിക അകലം പാലിക്കാനുള്ള അടയാളം, ബാരിക്കേഡ് എന്നിവ ഉണ്ടാവണം.

The post പത്തനംതിട്ടയിലെ മദ്യവില്‍പ്പന ശാലകളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കും first appeared on Keralaonlinenews.