കെഎസ്ആർടിസി ഓർഡിനറി ഇന്നുമുതൽ

google news
കെഎസ്ആർടിസി ഓർഡിനറി ഇന്നുമുതൽ

തിരുവനന്തപുരം ∙ കെഎസ്ആർടിസി ഇന്നു മുതൽ യാത്രക്കാരുടെ ആവശ്യാനുസരണം ഓർഡിനറി സർവീസുകൾ നടത്തും. ദീർഘദൂര സർവീസുകളുടെ എണ്ണവും കൂട്ടും.

ലോക്ഡൗണോ ട്രിപ്പിൾ ലോക്ഡൗണോ ഉള്ള തദ്ദേശസ്ഥാപന പ്രദേശങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാർ കൂടുതലുള്ള തിങ്കൾ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവീസ് നടത്തും. സമ്പൂർണ ലോക്ഡൗണുള്ള ശനിയും ഞായറും അവശ്യ സർവീസുകൾ മാത്രം. ദീർഘദൂര സർവീസുകൾ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം പുനരാരംഭിക്കും.

ബോട്ട് സർവീസ്  50 %

തിരുവനന്തപുരം ∙ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ ഓരോ സ്റ്റേഷനിലും 50 % സർവീസ് നടത്തുമെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു. സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ

The post കെഎസ്ആർടിസി ഓർഡിനറി ഇന്നുമുതൽ first appeared on Keralaonlinenews.