തേനും പാലും നല്‍കി കൂട്ടിലിട്ടാലും ബന്ധനം തന്നെ : റഹ്മാന്‍- സജിത വിഷയത്തില്‍ വനിതാ കമ്മിഷന്‍

google news
തേനും പാലും നല്‍കി കൂട്ടിലിട്ടാലും ബന്ധനം തന്നെ : റഹ്മാന്‍- സജിത വിഷയത്തില്‍ വനിതാ കമ്മിഷന്‍

പാലക്കാട് : പത്ത് വര്‍ഷം പ്രണയിനിയെ മുറിയില്‍ ഒളിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സജിതയുടെയും റഹ്മാന്റെയും മൊഴിയെടുത്തു. വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെന്മാറയിലെത്തി മൊഴിയെടുത്തത്.

നെന്മാറ സംഭവം അവിശ്വസനീയമാണെന്ന് എം സി ജോസഫൈന്‍ പ്രതികരിച്ചു. തേനും പാലും നല്‍കി കൂട്ടിലിട്ടാലും ബന്ധനം തന്നെയാണ്. പ്രണയിച്ച്‌ ഒന്നിച്ചുജീവിക്കാന്‍ തിരഞ്ഞെടുത്ത രീതി ശരിയല്ല. പൊലീസ് റിപ്പോര്‍ട്ട് മാത്രം പരിഗണിക്കില്ല. സജിതയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് വേണ്ടത്ര ഇടപെട്ടില്ല. തെറ്റായ മാതൃകകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ജോസഫൈന്‍ പറഞ്ഞു.

സമാധാനപരമായി ജീവിക്കാന്‍ അനുവദിക്കണമെന്നും, റഹ്മാനെതിരെയുള്ള കേസ് ഒഴിവാക്കണമെന്നുമാണ് സജിത വനിതാ കമ്മിഷനോട് ആവശ്യപ്പെട്ടത്. മുറിയില്‍ സജിത കഴിഞ്ഞിട്ടില്ലെന്ന മാതാപിതാക്കളുടെ അവകാശവാദം റഹ്മാന്‍ തള്ളി.

അതേസമയം കേസ് ഒഴിവാക്കാമെന്ന് വനിതാ കമ്മിഷന്‍ ഉറപ്പുനല്‍കിയതായി സജിത പ്രതികരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷവും റഹ്മാന്റെ മുറിയിലാണ് കഴിഞ്ഞതെന്നും യുവതി ആവര്‍ത്തിച്ചു. മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന വിലയിരുത്തലിലാണ് വനിതാ കമ്മിഷന്‍ റഹ്മാന്റെ പേരില്‍ കേസെടുത്തത്.

The post തേനും പാലും നല്‍കി കൂട്ടിലിട്ടാലും ബന്ധനം തന്നെ : റഹ്മാന്‍- സജിത വിഷയത്തില്‍ വനിതാ കമ്മിഷന്‍ first appeared on Keralaonlinenews.