വയനാട് മരംമുറി: കളക്ടറുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ അവ​ഗണിച്ചെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്

google news
വയനാട് മരംമുറി: കളക്ടറുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ അവ​ഗണിച്ചെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്

വയനാട്: മുട്ടിൽ മരംമുറിയെ കുറിച്ച് ഡിസംബറില്‍ കളക്ടര്‍ സര്‍ക്കാരിന് കത്ത് നൽകിയിരുന്നു . ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കാണ് കളക്ടര്‍ കത്ത് നല്‍കിയത്. റവന്യൂ ഉത്തരവിന്‍റെ മറവില്‍ വ്യാപക മരംമുറി നടക്കുമെന്നാണ് വയനാട് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

അതിനിടെ, 2020 ലെ വിവാദ ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പും റവന്യു വകുപ്പിന്റെ ഒത്താശയോടെ വന ഭൂമിയിലെ മരങ്ങൾ വ്യാപകമായി മുറിച്ച് മാറ്റിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു. പത്തനംതിട്ട ജില്ലയിലെ ചേത്തക്കലിൽ ആരബിൾ ഭൂമിയിലെ മരങ്ങൾ മുറിച്ച് മാറ്റി പാറ ഖനനം ചെയ്യാനാണ് 2019 ൽ റവന്യു വകുപ്പ് അനുമതി നൽകിയത്. അന്നത്തെ റാന്നി ഡിഎഫ്ഒയും പാറഖനനത്തിന് അനുകൂലമായി റിപ്പോർട്ട് നൽകി.

The post വയനാട് മരംമുറി: കളക്ടറുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ അവ​ഗണിച്ചെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത് first appeared on Keralaonlinenews.