ചെറുകിട വ്യാപാരികൾ പട്ടിണിയിൽ : കോവിഡ് മാനദണ്ഡം ലംഘിച്ച് ഓൺലൈൻ വ്യാപാരം തകൃതി: പ്രത്യക്ഷ സമരവുമായി തളിപ്പറമ്പിലെ വ്യാപാരികൾ

google news
ചെറുകിട വ്യാപാരികൾ പട്ടിണിയിൽ : കോവിഡ് മാനദണ്ഡം ലംഘിച്ച് ഓൺലൈൻ വ്യാപാരം തകൃതി: പ്രത്യക്ഷ സമരവുമായി തളിപ്പറമ്പിലെ വ്യാപാരികൾ

തളിപ്പറമ്പ: ലോക്ഡൗൺ മൂലം അനധികൃത ഓൺലൈൻ വ്യാപാരം തകൃതിയായി നടക്കുമ്പോൾ, ചെറുകിട കച്ചവടക്കാർ പട്ടിണിയിലാണ്. ഓൺലൈൻ മാർക്കറ്റിങ് സ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡം പാലിക്കാതെ സാധനങ്ങൾ ഹോംഡെലിവറി ചെയ്യുന്നത് തളിപ്പറമ്പിലെ വ്യാപാരികൾ തടഞ്ഞു.

തളിപ്പറമ്പിലെ 4 സ്ഥാപനങ്ങൾ പോലീസിന്റെ പിന്തുണയോടെ അടപ്പിക്കുകയും ചെയ്തു. കനത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന ശനിയാഴ്ച 30ലധികം ജീവനക്കാരെ വെച്ച് പ്രവർത്തനം നടത്തുന്നത് ശ്രദ്ധയിൽ പെട്ടതാണ് വ്യാപാരികൾ ഇടപെട്ടത്. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസ് എടുക്കുമെന്ന് അറിയിച്ചു.

ട്രിപ്പിൽ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്ന ഇന്ന് ആവശ്യവസ്തുക്കൾ വിൽക്കുന്ന വ്യാപാരസ്ഥാപനങ്ങൾ തുറക്കാനുള്ള അനുമതി മാത്രമാണ് സർക്കാർ നൽകിയിട്ടുള്ളത്.

എന്നാൽ ഓൺലൈൻ സാധനങ്ങൾ ഹോം ഡെലിവറി ചെയ്യുന്ന ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ സ്ഥാപനങ്ങൾ വ്യാപാരങ്ങൾക്ക് ഇളവ് നൽകിയ ആവശ്യ വസ്തുക്കൾ അല്ലാത്ത എല്ലാവിധ സാധനങ്ങളും വീടുകളിൽ എത്തിച്ചു വില്പന നടത്തുകയാണ്.കോവിഡ് മാനദണ്ഡം ലംഘിച്ച് 30 ലധികം ജീവനക്കാർ ഒരേ സമയമാണ് ഈ സ്ഥാപങ്ങളിൽ എത്തുന്നത്. ഇത് ലോക്ക് ഡൗണിനോട് സഹകരിക്കുന്ന വ്യാപാരികളെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയാണ്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ പോലീസ് ഇടപെടലോടെ സ്ഥാപനങ്ങൾ അടപ്പിച്ചു.

സാധനങ്ങൾ ഹോം ഡെലിവറി ചെയ്യാനുള്ള ഉത്തരവ് ഓൺലൈൻ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ ഒരു മാനദണ്ഡവും പാലിക്കാതെ ലോക്ക് ഡൌൺ മറയാക്കി എല്ലാ സാധനങ്ങളും ഇവർ വില്പന നടത്തുകയാണ്.

വ്യാപാരികൾക്ക് ആവശ്യസാധനങ്ങൾക്ക് ഇളവ് അനുവദിച്ചപ്പോൾ ഓൺലൈൻ സ്ഥാപനങ്ങൾക്ക് എല്ലാ സാധനങ്ങൾക്കും ഹോം ഡെലിവറി അനുവദിച്ചതിനെതിരെ റൂറൽ ജില്ലാ പോലീസ് മേധാവിക്കും നിയുക്ത എംഎൽഎയ്ക്കും വ്യാപാരികൾ പരാതി നൽകിയിരുന്നു.

The post ചെറുകിട വ്യാപാരികൾ പട്ടിണിയിൽ : കോവിഡ് മാനദണ്ഡം ലംഘിച്ച് ഓൺലൈൻ വ്യാപാരം തകൃതി: പ്രത്യക്ഷ സമരവുമായി തളിപ്പറമ്പിലെ വ്യാപാരികൾ first appeared on Keralaonlinenews.