മാര്‍ട്ടിനെ പിടികൂടിയത് കൊടും വനത്തില്‍ നിന്ന്; പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ തെറ്റില്ലെന്ന് കോടതി

google news
മാര്‍ട്ടിനെ പിടികൂടിയത് കൊടും വനത്തില്‍ നിന്ന്; പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ തെറ്റില്ലെന്ന് കോടതി

കൊച്ചി ഫ്ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ കോടതി റിമാന്‍ഡ് ചെയ്തു. ഈ മാസം 23 വരെയാണ് മാര്‍ട്ടിനെ കോടതി റിമാന്‍ഡ് ചെയ്തത്. പ്രതിക്കായി പൊലീസ് പിന്നീട് കസ്റ്റഡി അപേക്ഷ നല്‍കും.

മാര്‍ട്ടിന്‍ ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യപേക്ഷ നിലനില്‍ക്കേ പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.

ഇന്നലെ രാത്രിയാണ് തൃശൂരിലെ വനമേഖലയില്‍ നിന്നും മാര്‍ട്ടിന്‍ അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. തൃശൂര്‍ മുണ്ടൂരിനടുത്തുള്ള പ്രദേശത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രദേശ വാസികളുടെ അടക്കം സഹായത്തോടെയാണ് ഒളിവില്‍ കഴിയുകയായിരുന്ന മാര്‍ട്ടിന്‍ ജോസഫിനെ കണ്ടെത്തിയത്.

മുണ്ടൂരില്‍ നിന്ന് കഴിഞ്ഞ ദിവസം മാര്‍ട്ടിന്‍ ജോസഫിന്റെ സുഹൃത്തിനെ പൊലീസ് പിടികൂടിയിരുന്നു. ആ സമയത്ത് മാര്‍ട്ടിനും ഇതേ പരിസരത്തുണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുണ്ടൂര്‍ മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

The post മാര്‍ട്ടിനെ പിടികൂടിയത് കൊടും വനത്തില്‍ നിന്ന്; പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ തെറ്റില്ലെന്ന് കോടതി first appeared on Keralaonlinenews.