കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കേറ്, എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്’ ; ആര്‍എസ്പിയെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത കോവൂര്‍ കുഞ്ഞുമോന് മറുപടിയുമായി ഷിബു ബേബി ജോണ്‍

google news
കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കേറ്, എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്’ ; ആര്‍എസ്പിയെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത കോവൂര്‍ കുഞ്ഞുമോന് മറുപടിയുമായി ഷിബു ബേബി ജോണ്‍

ആര്‍എസ്പിയെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത കോവൂര്‍ കുഞ്ഞുമോന് മറുപടിയുമായി ഷിബു ബേബി ജോണ്‍. കുഞ്ഞുമോന്‍ ആദ്യം അകത്ത് കയറൂ. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത് എന്നായിരുന്നു ഷിബു ബേബി ജോണിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മറുപടി നല്‍കിയത്.

ഷിബു ബേബി ജോണിന്റെ പ്രതികരണം

‘ആര്‍എസ്പിയെ കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി വാര്‍ത്ത കണ്ടു. ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ നില്‍ക്കുന്നത്. കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്’

ആര്‍എസ്പി എന്നും ഇടതുപക്ഷ പ്രസ്ഥാനത്തോട് ചേര്‍ന്ന് നില്‍ക്കേണ്ട പാര്‍ട്ടിയാണെന്നായിരുന്നു കോവൂര്‍ കുഞ്ഞുമോന്റെ പ്രതികരണം. ‘ഷിബു ബേബി ജോണിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ആര്‍എസ്പി എല്‍ഡിഎഫിലേക്ക് വരണം. പാര്‍ട്ടി ശക്തിപ്പെട്ടെങ്കില്‍ മാത്രമേ പ്രാദേശിക തലത്തിലും നിയമസഭയിലും അടക്കം എംഎല്‍എമാരുടെ വര്‍ധനവ് ഉണ്ടാക്കാന്‍ കഴിയൂ. ഞങ്ങള്‍ ആര്‍എസ്പിയെ സ്വാഗതം ചെയ്യുകയാണ്’. പാര്‍ട്ടി ഏകീകരണമുണ്ടാകണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെയാണ് ആര്‍എസ്പിയില്‍ ഭിന്നത രൂക്ഷമായത്. രണ്ടാം വട്ടവും ചവറയില്‍ തോല്‍ലി ഏറ്റുവാങ്ങിയ ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍നിന്ന് അവധിയെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബു ജോണ്‍ പങ്കെടുത്തിരുന്നില്ല.
ആര്‍എസ്പിയുടെ ലയനം കൊണ്ട് ഗുണമുണ്ടായില്ല എന്നാണ് പഴയ നേതാക്കളുടെ പരാതി. ഇതുതന്നെയാണ് ഷിബു ആര്‍എസ്പി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്നതിന് കാരണം. ഒരിക്കലും പരാജയപ്പെടാത്ത, പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ ചവറയിലാണ് 2016ലും 2021ലും ഷിബു ബേബി ജോണ്‍ തോല്‍ക്കുന്നത്.

The post കുഞ്ഞുമോന്‍ ആദ്യമൊന്ന് അകത്ത് കേറ്, എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്’ ; ആര്‍എസ്പിയെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത കോവൂര്‍ കുഞ്ഞുമോന് മറുപടിയുമായി ഷിബു ബേബി ജോണ്‍ first appeared on Keralaonlinenews.

Tags