ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്തു

google news
ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്തു

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ആര്‍എസ്പിയില്‍ ഭിന്നത രൂക്ഷം. രണ്ടാം വട്ടവും ചവറയില്‍ തോല്‍ലി ഏറ്റുവാങ്ങിയ ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്തു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബു ജോണ്‍ പങ്കെടുത്തിരുന്നില്ല.
തുടര്‍ച്ചയായി ചവറയിലുണ്ടായ രണ്ട് തോല്‍വികള്‍ ഷിബുവിനെ മാനസികമായും സാമ്പത്തികമായും തളര്‍ത്തിയതായി അടുപ്പക്കാര്‍ പറയുന്നു. പാര്‍ട്ടിയിലും മുന്നണിയിലും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും പരിഭവമുണ്ട്. പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് ആയുര്‍വേദ ചികിത്സയ്ക്ക് പോകുകയാണെന്ന് ഷിബു ബേബി ജോണ്‍ പാര്‍ട്ടിയെ അറിയിച്ചു.

The post ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്തു first appeared on Keralaonlinenews.

Tags