വടകര തിരുവള്ളൂരിൽ ലോക് ഡൗൺ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് അപമര്യാദയായി പെരുമാറിയ രണ്ടു യുവാക്കൾ അറസ്റ്റിൽ

google news
വടകര തിരുവള്ളൂരിൽ ലോക് ഡൗൺ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് അപമര്യാദയായി പെരുമാറിയ രണ്ടു യുവാക്കൾ അറസ്റ്റിൽ

വടകര: ലോക് ഡൗൺ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് അപമര്യാദയായി പെരുമാറിയ രണ്ടു യുവാക്കൾ അറസ്റ്റിൽ. തിരുവള്ളൂരിലെ മേലെ തിരുവന ഹൗസിൽ എം.ടി.മുഹമ്മദ് അസ്ലം (28), കട്ടിലേരി അബ്ദുൾ റഹ്മാൻ (28) എന്നിവരാണ് അറസ്റ്റിലായത്.

ഇവർക്കെതിരെ എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരവും പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന് കേരള പോലീസ് ആക്റ്റിലെ 117 ഇ പ്രകാരവും കേസെടുത്തു. ഇവർ സഞ്ചരിച്ച സ്കൂട്ടറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു.

ലോക് ഡൗൺ തീർന്നതിന് ശേഷം മാത്രമേ ഇവ തിരികെ നൽകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ലോക് ഡൗൺ സമയത്ത് അകാരണമായി പുറത്തിറങ്ങിയത് ചോദ്യം ചെയ്തപ്പോഴാണ് ഇവർ പോലീസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട കുറ്റമാണെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകൾ ചുമത്താതിരുന്നതെന്ന് പോലീസ് പറഞ്ഞു.

The post വടകര തിരുവള്ളൂരിൽ ലോക് ഡൗൺ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് അപമര്യാദയായി പെരുമാറിയ രണ്ടു യുവാക്കൾ അറസ്റ്റിൽ first appeared on Keralaonlinenews.