കൊവിഡ് വ്യാപനം ; മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടിയേക്കും

google news
കൊവിഡ് വ്യാപനം ; മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടിയേക്കും

മുംബൈ:മഹാരാഷട്രയില്‍ ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടിയേക്കുമെന്നു സൂചന. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ലോക്ഡൗണ്‍ നീട്ടാന്‍ ശുപാര്‍ശ ചെയ്തതായി പൊതുജനാരോഗ്യ മന്ത്രി രാജേഷ് തോപെ അറിയിച്ചു.

ലോക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്തിമ തീരുമാനം എടുക്കുമെന്നും അത് അനുസരിച്ച്‌ ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 52,26,710 ആയി. ഇന്ന് 46,781 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 816 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 78,007 ആയി ഉയര്‍ന്നു.

The post കൊവിഡ് വ്യാപനം ; മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടിയേക്കും first appeared on Keralaonlinenews.