ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് പൊലീസിന്റെ ഇ-പാസ് ആവശ്യമില്ല; 75 വയസിനു മുകളിലുള്ളവര്‍ ചികിത്സയ്ക്കായി പോകുമ്പോള്‍ ഡ്രൈവറെ കൂടാതെ 2 സഹായികളെക്കൂടി അനുവദിക്കുമെന്ന് മുഖ്യമന്ത്രി

google news
ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് പൊലീസിന്റെ ഇ-പാസ് ആവശ്യമില്ല; 75 വയസിനു മുകളിലുള്ളവര്‍ ചികിത്സയ്ക്കായി പോകുമ്പോള്‍ ഡ്രൈവറെ കൂടാതെ 2 സഹായികളെക്കൂടി അനുവദിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് സത്യവാങ് മൂലം നല്‍കി യാത്ര ചെയ്യാമെന്നും ഇതിനായി പൊലീസിന്റെ ഇ പാസ് ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 75 വയസിനു മുകളിലുള്ളവര്‍ ചികിത്സയ്ക്കായി പോകുമ്ബോള്‍ ഡ്രൈവറെ കൂടാതെ 2 സഹായികളെക്കൂടി അനുവദിക്കും. ആശുപത്രികളിലെ രോഗികളുടെ പ്രവേശനം അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കലക്ടര്‍മാര്‍ ഇടപെടണം.

അടിയന്തര യാത്ര ചെയ്യവുന്നവര്‍ക്ക് പാസിനായി പൊലീസിന്റെ പോല്‍ ആപ്പില്‍ അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പൊലീസിനെ കാണിക്കണം. ദിവസവേതനക്കാര്‍, വീട്ടുജോലിക്കാര്‍, ഹോംനേഴ്‌സുമാര്‍ എന്നിവര്‍ക്ക് ലോക്ഡൗണ്‍ കഴിയുന്നതുവരെ കാലാവധിയുള്ള പാസിനായി അപേക്ഷിക്കാവുന്നതാണ്. അതേസമയം ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവായാല്‍ രേഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മികച്ച ഫലം നല്‍കുന്ന ആന്റിജന്‍ കിറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശം ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് പുറത്തു നിന്നു വരുന്നവര്‍ 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

The post ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് പൊലീസിന്റെ ഇ-പാസ് ആവശ്യമില്ല; 75 വയസിനു മുകളിലുള്ളവര്‍ ചികിത്സയ്ക്കായി പോകുമ്പോള്‍ ഡ്രൈവറെ കൂടാതെ 2 സഹായികളെക്കൂടി അനുവദിക്കുമെന്ന് മുഖ്യമന്ത്രി first appeared on Keralaonlinenews.