രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20 ന് സെൻട്രൽ സ്റ്റേഡിയത്തിൽ

google news
രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20 ന് സെൻട്രൽ സ്റ്റേഡിയത്തിൽ

തിരുവനന്തപുരം : പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ മേയ് 20 ന് മൂന്നരയ്ക്കു സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണു ചടങ്ങ്. ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണു പ്രവേശനം. കോവിഡ് വ്യാപനം ഒഴിവാക്കാൻ തുറന്ന സ്ഥലത്തു ചടങ്ങു നടത്തണം എന്നതിനാലാണു വേദി രാജ്ഭവനിൽ നിന്നു സെൻട്രൽ സ്റ്റേഡിയത്തിലേക്കു മാറ്റിയത്.

The post രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20 ന് സെൻട്രൽ സ്റ്റേഡിയത്തിൽ first appeared on Keralaonlinenews.