കേന്ദ്രം മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കാന്‍ തയ്യാറായിരുന്നെങ്കില്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു; ബോംബെ ഹൈക്കോടതി

google news
കേന്ദ്രം മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കാന്‍ തയ്യാറായിരുന്നെങ്കില്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു; ബോംബെ ഹൈക്കോടതി

മുംബൈ: മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറായിരുന്നെങ്കില്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ബോംബെ ഹൈക്കോടതി.

മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ ധ്രുതി കപാഡിയ, കുനാല്‍ തിവാരി എന്നിവര്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ചീഫ് ജസ്റ്റിസ് ദിപന്‍കര്‍ ദത്ത, ജസ്റ്റിസ് ജി.എസ്.കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുതിര്‍ന്ന പൗരന്മാരുടെ ജീവനെക്കുറിച്ച്‌ ആശയങ്കയുളളപ്പോള്‍ എന്തുകൊണ്ടാണ് അവര്‍ക്കുവേണ്ടി അത്തരമൊരു നടപടി സ്വീകരിക്കാത്തതെന്നും ഹൈക്കോടതി കേന്ദ്രത്തോട് ആരാഞ്ഞു.പല വിദേശ രാജ്യങ്ങളും മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കുന്ന കാര്യവും കോടതി പരാമര്‍ശിച്ചു.

The post കേന്ദ്രം മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളിലെത്തി വാക്സിന്‍ നല്‍കാന്‍ തയ്യാറായിരുന്നെങ്കില്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു; ബോംബെ ഹൈക്കോടതി first appeared on Keralaonlinenews.