ഐപി.എല്‍ സീസണിലെ ബാക്കി മത്സരങ്ങള്‍ ഈ വര്‍ഷം നടക്കുക അസാധ്യമായിരിക്കുമെന്ന് മാര്‍ക്ക് ബുച്ചര്‍

google news
ഐപി.എല്‍ സീസണിലെ ബാക്കി മത്സരങ്ങള്‍ ഈ വര്‍ഷം നടക്കുക അസാധ്യമായിരിക്കുമെന്ന് മാര്‍ക്ക് ബുച്ചര്‍

ഐപി.എല്‍ സീസണിലെ ബാക്കി മത്സരങ്ങള്‍ ഈ വര്‍ഷം നടക്കുക അസാധ്യമായിരിക്കുമെന്ന് മുന്‍ ഇഗ്ലണ്ട് താരം മാര്‍ക്ക് ബുച്ചര്‍. ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. മാത്രവുമല്ല, രാജ്യങ്ങള്‍ അവരുടെ ഈ വര്‍ഷത്തെ ക്രിക്കറ്റ് കലണ്ടര്‍ ഏറെക്കുറെ മുന്‍കൂര്‍ പ്ലാന്‍ ചെയ്തിട്ടും ഉണ്ടാകും. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഐ.പി.എല്ലിന് വേണ്ടി മാത്രമായി ഒരു അഴിച്ചുപണിക്ക് ടീമുകള്‍ തയ്യാറാകാന്‍ സാധ്യത കുറവാണ്. അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതിനെല്ലാം മുകളിലാണ് പണം എന്നതിനാല്‍ തന്നെ എന്ത് സംഭവിക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്നും മാര്‍ക്ക് ബുച്ചര്‍ സൂചിപ്പിച്ചു. ഏകദേശം 2500 കോടിയോളം രൂപയുടെ നഷ്ടമാണ് ബി.സി.സി.ഐയ്ക്ക് ഐ.പി.എല്‍ നടന്നില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്നത്, അതിനാല്‍ തന്നെ എന്ത് വിലകൊടുത്തും ഐ.പി.എല്‍ നടത്തിയെടുക്കുവാന്‍ ബി.സി.സി.ഐ ശ്രമിക്കുമെന്നും ബുച്ചര്‍ വ്യക്തമാക്കി.

The post ഐപി.എല്‍ സീസണിലെ ബാക്കി മത്സരങ്ങള്‍ ഈ വര്‍ഷം നടക്കുക അസാധ്യമായിരിക്കുമെന്ന് മാര്‍ക്ക് ബുച്ചര്‍ first appeared on Keralaonlinenews.

Tags