കൊവിഡ് പോസിറ്റീവായ കുടുംബത്തിന് ഊരുവിലക്ക്: സംഭവം കണ്ണൂരില്‍

google news
കൊവിഡ് പോസിറ്റീവായ കുടുംബത്തിന് ഊരുവിലക്ക്: സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കൊവിഡ് ബാധിച്ചവര്‍ക്ക് സഹായമെത്തിക്കുമെന്ന് സര്‍ക്കാര്‍ നിരന്തരം പറയുമ്പോഴും രോഗം ബാധിച്ച കുടുംബത്തിന് ഊരുവിലക്കെന്ന് പരാതി. കണ്ണൂര്‍ ആലക്കോട് രയരോത്ത് ബിജു കുമാറിനും കുടുംബത്തിനുമാണ് മോശം അനുഭവം നേരിടേണ്ടിവന്നത്.

സംഭവം സംബന്ധിച്ച് ബിജുകുമാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പെഴുതി. സ്ഥിരമായി പാല്‍ തരുന്നയാള്‍ ഇപ്പോള്‍ പാല്‍ തരാറില്ലെന്നും സൊസൈറ്റിയില്‍ നിന്നും ഭീഷണിയുള്ളതിനാലാണ് പാല്‍ തരാത്തതെന്ന് ഇയാള്‍ പറഞ്ഞതായും ബിജുകുമാര്‍ പറയുന്നു.

ബിജു കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഏപ്രില്‍ 23നായിരുന്നു ഞാനും ഭാര്യയും കോവി ഷീല്‍ഡ് വാക്‌സിന്‍ എടുത്തത്. പിറ്റേന്ന് മുതല്‍ ചെറിയ പനി ഉണ്ടായി. നാലഞ്ചു ദിവസമായിട്ടും പനി വിട്ടുമാറിയില്ല. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക്ക് കഴിച്ചു. എന്നിട്ടും പനി വിട്ടുമാറിയില്ല. ഈ പനിയല്ലാതെ മറ്റു പ്രയാസങ്ങ6ളാ ലക്ഷണളോ ഇല്ല. തലവേദന, നെഞ്ചുവേദന, ഛര്‍ദി, ശരീരവേദന, മണം ഇല്ലായ്ക ഇങ്ങനെയൊന്നും ഇല്ല.

പനി മാറാത്തതു കൊണ്ടു അടുത്തുള്ള ഒരു ഡോക്ടറെ കാണിച്ചു. അയാള്‍ മറ്റൊരു ആന്റിബയോട്ടിക്കും വേറെ കറേയേറെ മരുന്നുകളും കുറിച്ചു. പിന്നെ പനിക്കുള്ള ഇഞ്ചക്ഷനും. എല്ലാം കൂടി ആയപ്പോള്‍ ഞാന്‍ തളര്‍ന്നു.

മെയ് 3 നു ആലക്കോട് പോയി ആന്റി ജന്‍ ടെസ്റ്റ് നടത്തിയപ്പാള്‍ അവര്‍ പറയുന്നു കോവിഡ് പോസിറ്റീവെന്ന്. എന്തായാലും ഞങ്ങളെല്ലാം ക്വാറന്റ യിനിലാണ്.
രയറോത്ത് ഒരു പാല്‍ അളവുകേന്ദ്രമുണ്ട്. സൊസൈറ്റിയുടേതാണ്. അവിടെ പാല്‍ കൊടുക്കുന്ന ഒരാള്‍ ഞങ്ങളുടെ അടുത്താണ് താമസം. വര്‍ഷങ്ങളായി അയാള്‍ സൊസൈറ്റിയില്‍ പോകുന്ന വഴി ഞങ്ങള്‍ക്കും പാല്‍ ഗേറ്റില്‍ വയ്ക്കും.

ഇന്ന് രാവിലെ പാല്‍ കണ്ടില്ല. അയാളോട് ചോദിച്ചപ്പോള്‍ പറഞ്ഞത്, ഞങ്ങള്‍ക്ക് പാല്‍ കൊടുക്കണ്ടാ എന്ന് സൊസൈറ്റിയില്‍ നിന്നു പറഞ്ഞത്രേ. കൊടുത്താല്‍ അയാളുടെ പാല്‍ എടുക്കില്ലത്രേ.

പാല്‍ കുപ്പി കൈമാറുന്നതാണ് പ്രശ്‌നമെങ്കില്‍ ഒരു പ്ലാസ്റ്റിക്കൂടില്‍ ഒഴിച്ച് കെട്ടി ഗേറ്റില്‍ വയ്ക്കാവുന്നതേയുള്ളു.
പ്രായമായ അമ്മയ്ക്കും മക്കള്‍ക്കും അല്‍പം പാല്‍ അത്യാവശ്യമാണ്. അതാണ് നിഷേധിയ്ക്കപ്പെട്ടത്.
കുടുംബത്തില്‍ ഒരാള്‍ക്ക് കോ വിഡ് പോസിറ്റീവായാല്‍, ആ കുടുംബത്തെ ഊരുവിലക്കുന്നതാണോ മനുഷ്യത്വം.?
ഇത് എന്റെ മാത്രം പ്രശ്‌നമല്ല. പലരും നേരിടുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ അധികാരികളുടെ ബ്രദ്ധയില്‍ കൊണ്ടുവരണം

The post കൊവിഡ് പോസിറ്റീവായ കുടുംബത്തിന് ഊരുവിലക്ക്: സംഭവം കണ്ണൂരില്‍ first appeared on Keralaonlinenews.