കൊവിഡ് ജാഗ്രതാ സന്ദേശവുമായി വനിതാ ഡോക്ടർമാരുടെ നൃത്തചുവടുകൾ

google news
കൊവിഡ് ജാഗ്രതാ സന്ദേശവുമായി വനിതാ ഡോക്ടർമാരുടെ നൃത്തചുവടുകൾ

കണ്ണൂർ : കോവിഡ്‌ മഹാമാരിയോട് പോരാടുമ്പോഴും നൃത്തചുവടുകൾ മറക്കാതെ ഒരു കൂട്ടം ഡോക്ടർമാർ .കെ വിഡ് ചികിത്സാരംഗത്തെ നേരനുഭവങ്ങൾ പങ്കുവയ്ക്കാനാണ് കണ്ണൂർ ജില്ലയിലെ വനിതാ ഡോക്ടർമാർ വേറിട്ടൊരു ബോധവൽക്കരണവുമായാണ്‌ സമൂഹത്തിലേക്കിറങ്ങുന്നത്‌.

സമൂഹം പിന്തുടരേണ്ട ജാഗ്രതയുടെ ചുവടുകളുമായുള്ള നൃത്തസന്ദേശം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യദൗത്യവും ചേർന്നൊരുക്കിയ വീഡിയോയിൽ ആറ്‌ വനിതാ ഡോക്ടർമാരാണ്‌ നൃത്തച്ചുവടുകളുമായെത്തുന്നത്‌.

മോറാഴ പിഎച്ച്‌സി മെഡിക്കൽ ഓഫീസർ ഡോ. ദൃശ്യ, ജില്ലാ ആശുപത്രി പീഡിയാട്രീഷ്യൻ ഡോ. മൃദുല, ഇഎൻടി വിഭാഗത്തിലെ ഡോ. ഭാവന, വളപട്ടണം എഫ്‌എച്ച്‌സി മെഡിക്കൽ ഓഫീസർ ഡോ. ജുംജുമി, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഡെന്റിസ്‌റ്റ്‌ ഡോ. രാഖി എന്നിവരാണ്‌ വീഡിയോയിലുള്ളത്‌. കെജിഎംഎഒ വനിതാവിഭാഗമായ ‘ജ്വാല’യിലെ അംഗങ്ങളാണിവർ. ഡോ. എ എസ്‌ പ്രശാന്ത്‌കുമാറാണ്‌ ഗാനമാലപിച്ചിരിക്കുന്നത്‌.

മികച്ച പ്രതികരണമാണ്‌ വീഡിയോയ്‌ക്ക്‌ ലഭിക്കുന്നതെന്ന്‌ ഡോ.മൃദുല പറഞ്ഞു. വാക്‌സിനെടുത്താലും ജാഗ്രതവേണമെന്നും വൻ വ്യാപനം വരാനിരിക്കുന്നുവെന്നും പറയാനാണ്‌ വീഡിയോ ഒരുക്കിയത്‌. ഒരു വർഷമായി മാറ്റിവച്ച നൃത്തജീവിതത്തിലേക്കുള്ള തിരിച്ചുപോക്കുകൂടിയായിരുന്നു ഞങ്ങൾക്കിതെന്നും ഡോ. മൃദുല പറഞ്ഞു.

The post കൊവിഡ് ജാഗ്രതാ സന്ദേശവുമായി വനിതാ ഡോക്ടർമാരുടെ നൃത്തചുവടുകൾ first appeared on Keralaonlinenews.