royal rest
Vinkmag ad

ഐപിഎല്‍ ഉപേക്ഷിക്കുകയല്ല മാറ്റിവയ്ക്കുകയാണ് ചെയ്തതെന്ന് ബിസിസിഐ

ipl,sports

കോവിഡ് സാഹചര്യത്തില്‍ ഐ.പി.എല്‍ ഉപേക്ഷിക്കുകയല്ല മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. അവശേഷിക്കുന്ന മത്സരങ്ങളും ഈ വര്‍ഷം തന്നെ നടത്തുമെന്നും സീസണ്‍ ഉപേക്ഷിക്കില്ലെന്നും ശുക്ല പറഞ്ഞു.

‘ഐ.പി.എല്‍ 2021 റദ്ദാക്കിയിട്ടില്ല. അതു സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്, നീട്ടി വച്ചിരിക്കുകയാണ്. ബാക്കിയുള്ള മല്‍സരങ്ങള്‍ പിന്നീട് നടത്തുക തന്നെ ചെയ്യും. കോവിഡ് സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളും’ ശുക്ല പറഞ്ഞു.

എപ്പോഴാണെങ്കിലും ബാക്കിയുള്ള 31 മത്സരങ്ങള്‍ നടത്തുമെന്ന് ബ്രിജേഷ് പട്ടേല്‍ ഐ.പി.എല്‍ ഭരണസമിതി ചെയര്‍മാന്‍ പ്രതികരിച്ചു. ‘ശേഷിക്കുന്ന 31 മത്സരങ്ങള്‍ സാധിക്കുമ്പോള്‍ പൂര്‍ത്തിയാക്കും. ഒക്ടോബര്‍നവംബര്‍ വിന്‍ഡോയില്‍ ഐ.സി.സി ടി20 ലോകകപ്പിന് മുമ്പോ അതിന് ശേഷമോ എപ്പോഴാണെന്ന കാര്യം നോക്കണം’ ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.

English summary :bcci about ipl
Share news

Read Previous

കൊവിഡ് ജാഗ്രതാ സന്ദേശവുമായി വനിതാ ഡോക്ടർമാരുടെ നൃത്തചുവടുകൾ

Read Next

തലശ്ശേരിയിൽ മാസ്ക്-സാനിറ്റൈസർ വിതരണം ചെയ്ത് എം.എസ്.എഫ്

More News

error: Content is protected !!