കത്തയച്ചത് ബിജെപി നേതാവിനല്ല, പ്രധാനമന്ത്രിയ്ക്ക് ; സുരേന്ദ്രന് ആരോഗ്യമന്ത്രിയുടെ മറുപടി

google news
കത്തയച്ചത് ബിജെപി നേതാവിനല്ല, പ്രധാനമന്ത്രിയ്ക്ക് ; സുരേന്ദ്രന് ആരോഗ്യമന്ത്രിയുടെ മറുപടി

രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതി പരത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുകയാണെന്ന കെ. സുരേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയുമായി ആരോ?ഗ്യമന്ത്രി കെ.കെ ശൈലജ
ബി.ജെ.പി നേതാവിനല്ല സംസ്ഥാന സര്‍ക്കാര്‍ കത്തയക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിക്കാണ്. പ്രധാനമന്ത്രിയോടല്ലാതെ ആരോടാണ് ചോദിക്കേണ്ടതെന്നും ആരോ?ഗ്യമന്ത്രി ചോദിച്ചു.

ഏത് പാര്‍ട്ടി കേന്ദ്രം ഭരിച്ചാലും പ്രധാനമന്ത്രി എന്നത് എല്ലാ ജനങ്ങളുടെയും പ്രധാനമന്ത്രിയാണെന്നും കെ.കെ ശൈലജ പ്രതികരിച്ചു.
കേന്ദ്ര സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണത്തിന് മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.

മുഖ്യമന്ത്രി ഇടക്കിടയ്ക്ക് പ്രധാനമന്ത്രിക്ക് കത്തയക്കുന്നതായും പരിഭ്രാന്തി പരത്താന്‍ മുഖ്യമന്ത്രി ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് സംശയിക്കേണ്ടതായും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

The post കത്തയച്ചത് ബിജെപി നേതാവിനല്ല, പ്രധാനമന്ത്രിയ്ക്ക് ; സുരേന്ദ്രന് ആരോഗ്യമന്ത്രിയുടെ മറുപടി first appeared on Keralaonlinenews.

Tags