അസാധ്യമായത് സാധ്യമാക്കുന്ന ഒരു ഭരണം ഉള്ളപ്പോള്‍ കോവിഡ് രണ്ടാം തരംഗവും നാം അതിജീവിക്കും: എംവി ജയരാജന്‍

google news
അസാധ്യമായത് സാധ്യമാക്കുന്ന ഒരു ഭരണം ഉള്ളപ്പോള്‍ കോവിഡ് രണ്ടാം തരംഗവും നാം അതിജീവിക്കും: എംവി ജയരാജന്‍

കണ്ണൂര്‍: അസാധ്യമായത് സാധ്യമാക്കുന്ന ഒരു ഭരണം ഉള്ളപ്പോള്‍ കോവിഡ് രണ്ടാം തരംഗത്തെയും നമുക്ക് അതിജീവിക്കാന്‍ കഴിയുമെന്ന് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജന്‍. പരിശോധനയും വാക്സിനേഷനും മാസ് ക്യാമ്ബയിനായി ജനങ്ങള്‍ ഏറ്റെടുക്കണം. പകര്‍ച്ചാ നിരക്കും മരണ നിരക്കും കൂടിയ രണ്ടാം തരംഗത്തെ അതിജീവിക്കാനുള്ള പോരാട്ടത്തില്‍ സിപിഐഎം പ്രവര്‍ത്തകരും , ജന പ്രതിനിധികളും മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

എംവി ജയരാജന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കോവിഡ് രണ്ടാം തരംഗം – ജാഗ്രതയൊട്ടും കുറയ്ക്കാതെ നമുക്ക് കൂട്ടായ് നേരിടാം

അസാധ്യമായത് സാധ്യമാക്കുന്ന ഒരു ഭരണം ഉള്ളപ്പോള്‍ കോവിഡ് രണ്ടാം തരംഗത്തെയും നമുക്ക് അതിജീവിക്കാന്‍ കഴിയും. അതിനായി നാം കൂട്ടായ് പരിശ്രമിക്കണം. ആശങ്ക വേണ്ട. ജാഗ്രത ഒട്ടും കുറയ്ക്കാന്‍ പാടില്ല. സര്‍ക്കാരും ആരോഗ്യ വകുപ്പും പ്രഖ്യാപിച്ച മാര്‍ഗ്ഗ രേഖ എല്ലാവരും പാലിക്കണം. എല്ലാ ചടങ്ങുകളിലും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുകയും വിവാഹം , ഗൃഹ പ്രവേശനം ഉള്‍പ്പെടെ എല്ലാ പൊതു പരിപാടികള്‍ക്കും മുന്‍കൂട്ടി അനുമതി വാങ്ങണം. ഇന്‍ഡോര്‍ പരിപാടികള്‍ക്ക് എഴുപത്തഞ്ചും ഔട്‌ഡോര്‍ പരിപാടികള്‍ക്ക് നൂറ്റി അമ്ബതും ആണ് പരമാവധി പങ്കാളിത്തം എന്നത് ഓര്‍ക്കുക.രാത്രി 9 മണിവരെ മാത്രമേ കടകളും തീയേറ്ററുകളും ബാറുകളും ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാവു.

പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി സ്‌കൂളുകളില്‍ എത്തിക്കാനും തിരിച്ചു വീട്ടില്‍ എത്തിക്കാനും ശ്രദ്ധിക്കണം.മാളുകള്‍ , മാര്‍ക്കറ്റുകള്‍ മതപരമായ ചടങ്ങുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം പ്രധാനമാണ്. ഏഷ്യയിലെ ഏറ്റവും വലിയ പൂര മഹോല്‍സവമായ തൃശൂര്‍ പൂരം കോവിഡ് കാലത്ത് നാം മഹത്തരമാക്കുന്നത് കര്‍ശന നിയന്ത്രണങ്ങളിലൂടെയാണ് . നിയന്ത്രണം ഇല്ലാത്തതിനാലാണ് ലക്ഷങ്ങള്‍ പങ്കെടുത്ത ഹരിദ്വാര്‍ കുംഭ മേള 2000 പേര്‍ക്ക് കോവിഡ് സമ്മാനിച്ചത് . ആഘോഷങ്ങള്‍ നാളെയുമാകാം , ആഘോഷിക്കാന്‍ നമ്മള്‍ ഉണ്ടാകണം.

കോവിഡിന്റെ ആദ്യ തരംഗ വേളയില്‍ മാസ്‌ക്കും സാനിട്ടൈസറും ശാരീരിക അകലവുമാണ് കേരളം കാട്ടിയ മാതൃക. അതുകൊണ്ട് കൂടിയാണ് 89 % പേര്‍ക്ക് രോഗം പിടികൂടാതിരുന്നത് . ഇപ്പോള്‍ തര്‍ക്കിച്ചു നില്‍ക്കാനുള്ള സമയമല്ല. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉണ്ടാകാം. വിമര്‍ശനം ഉന്നയിക്കുന്ന രാഷ്ട്രീയക്കാര്‍ക്കും പരിശോധനയിലും , വാക്സിനേഷനിലും പങ്കെടുത്തും കോവിഡ് മാര്‍ഗ്ഗ രേഖ പാലിച്ചും അവര്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും കോവിഡ് വ്യാപനത്തില്‍ നിന്നും സുരക്ഷിതരായി ജീവിക്കാന്‍ കഴിയും. അതിനായി നമുക്ക് ഒരുമിക്കാം. പകര്‍ച്ചാ നിരക്കും മരണ നിരക്കും കൂടിയ രണ്ടാം തരംഗത്തെ അതിജീവിക്കാനുള്ള പോരാട്ടത്തില്‍ സിപിഐഎം പ്രവര്‍ത്തകരും , ജന പ്രതിനിധികളും മുന്‍കൈ എടുക്കുക. മറ്റുള്ളവരെ സഹകരിപ്പിക്കുക.

The post അസാധ്യമായത് സാധ്യമാക്കുന്ന ഒരു ഭരണം ഉള്ളപ്പോള്‍ കോവിഡ് രണ്ടാം തരംഗവും നാം അതിജീവിക്കും: എംവി ജയരാജന്‍ first appeared on Keralaonlinenews.