ഇഡിക്കെതിരായ കേസ് റദ്ദാക്കിയ നടപടി സ്വാഗതാര്‍ഹമെന്ന് വി. മുരളീധരന്‍

google news
ഇഡിക്കെതിരായ കേസ് റദ്ദാക്കിയ നടപടി സ്വാഗതാര്‍ഹമെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കിയ നടപടി സ്വാഗതാര്‍ഹമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന്റെ നിഷ്പക്ഷത വ്യക്തമായെന്നും മുരളീധരന്‍ പറഞ്ഞു. ഇരവാദമുയര്‍ത്തി സഹതാപം പിടിച്ചുപറ്റാനുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമത്തിനേറ്റ തിരിച്ചടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിക്കെതിരായ കോവിഡിയറ്റ് പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായും മുരളീധരന്‍ പറഞ്ഞു. നിരന്തരം പ്രോട്ടോക്കോള്‍ ലംഘിച്ചയാളെ വിശേഷിപ്പിക്കേണ്ടത് അങ്ങിനെയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

The post ഇഡിക്കെതിരായ കേസ് റദ്ദാക്കിയ നടപടി സ്വാഗതാര്‍ഹമെന്ന് വി. മുരളീധരന്‍ first appeared on Keralaonlinenews.