ജലീലിന്റെ രാജി: എകെ ബാലന്റെ അഭിപ്രായം തള്ളി എംഎ ബേബി

google news
ജലീലിന്റെ രാജി: എകെ ബാലന്റെ അഭിപ്രായം തള്ളി  എംഎ ബേബി

തിരുവനന്തപുരം: ലോകായുക്ത ഉത്തരവില്‍ മന്ത്രി കെടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന നിയമന്ത്രി എകെ ബാലന്റെ അഭിപ്രായം തള്ളി സിപിഎം
പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ബാലന്റെ അഭിപ്രായം നിയമന്ത്രി എന്ന നിലയിലാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ലെന്നും ബേബി പറഞ്ഞു.  പാര്‍ട്ടിയുടെ അഭിപ്രായം പാര്‍ട്ടി സെക്രട്ടറിയും പിബി അംഗം കോടിയേരിയും പറഞ്ഞിട്ടുണ്ട് ബേബി പറഞ്ഞു.

മുഖ്യമന്ത്രിയുമായി ആലോചിച്ച് സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തി അധികം വൈകാതെ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കും. കേരളത്തിലെ നിയമന്ത്രി എന്ന നിലയില്‍ ബാലന്‍ നടത്തിയ അഭിപ്രായ പ്രകടനമാണ്. ലോകായുക്ത പറഞ്ഞത് വളരെ 
അസാധാരണമായിട്ടാണ്. ശരിയല്ലാത്ത കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. മുഖ്യമന്ത്രി ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ലോകായുക്ത പറയാറുള്ളത്. എന്നാല്‍ വ്യത്യസ്തമായ നിലപാടാണ് ഇവിടെ ലോകായുക്ത സ്വീകരിച്ചതെന്നും ബേബി പറഞ്ഞു

കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ മുന്നിലാണ്. ഹൈക്കോടതി എന്താണ് പറുയന്നത് എന്ന് ഏതാനും ദിവസങ്ങളില്‍ വ്യക്തമാകും. പാര്‍ട്ടിയും വൈകാതെ നിലപാട് എടുക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായം പാര്‍ട്ടി സെക്രട്ടറിയും പിബി അംഗം കോടിയേരിയും പറഞ്ഞിട്ടുണ്ടെന്ന് ബേബി പറഞ്ഞു

The post ജലീലിന്റെ രാജി: എകെ ബാലന്റെ അഭിപ്രായം തള്ളി എംഎ ബേബി first appeared on Keralaonlinenews.