ബാംഗ്ലൂരിന്റെ ഡാനിയല്‍ സാംസിന് കോവിഡ്

google news
ബാംഗ്ലൂരിന്റെ ഡാനിയല്‍ സാംസിന് കോവിഡ്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഡാനിയല്‍ സാംസിന് കോവിഡ് സ്ഥിരീകരിച്ചു. സാംസിന് കോവിഡ് സ്ഥിരീകരിച്ച വിവരം റോയല്‍ ചലഞ്ചേഴ്‌സിന്റെ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.

ഏപ്രില്‍ മൂന്നിന് നടത്തിയ പരിശോധനയില്‍ സാംസിന് കോവിഡ് നെഗറ്റീവ് ആയിരുന്നു.എന്നാല്‍ ഇന്ന് നടത്തിയ രണ്ടാം ടെസ്റ്റില്‍ താരത്തിന് കോവിഡ് പോസിറ്റീവ് ആവുകയായിരുന്നു. താരത്തെ ഇപ്പോള്‍ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചതോടെ സാംസിന് ആദ്യത്തെ രണ്ട് മത്സരങ്ങളെങ്കിലും നഷ്ടമാകും.

The post ബാംഗ്ലൂരിന്റെ ഡാനിയല്‍ സാംസിന് കോവിഡ് first appeared on Keralaonlinenews.

Tags