എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷ : വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

google news
എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷ : വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഇന്ന് ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

പരീക്ഷയ്ക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· യാത്രാവേളയിലും പരീക്ഷാ ഹാളിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക
· പരീക്ഷയ്ക്ക് മുമ്ബും ശേഷവും കൂട്ടുകാരുമൊത്ത് കൂട്ടംകൂടി നില്‍ക്കാതിരിക്കുക
· മാതാപിതാക്കള്‍ കഴിവതും വിദ്യാര്‍ത്ഥികളെ അനുഗമിക്കാതിരിക്കുക
· പരീക്ഷാഹാളില്‍ പഠനോപകരണങ്ങള്‍ പരസ്പരം പങ്കുവയ്ക്കാതിരിക്കുക.
· പരീക്ഷയ്ക്ക് ശേഷം ഹാളില്‍ നിന്ന് സാമൂഹിക അകലം പാലിച്ച്‌ മാത്രം പുറത്തിറങ്ങുക
· ക്വാറന്റീന്‍ സമയം പൂര്‍ത്തിയാക്കാത്തതും ചെറിയ രീതിയിലെങ്കിലും കൊവിഡ് ലക്ഷണങ്ങളുള്ളതുമായ വിദ്യാര്‍ത്ഥികള്‍ വിവരം പരീക്ഷാ കേന്ദ്രത്തില്‍ അറിയിക്കുക

ഈ വര്‍ഷം 4.22 ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്ററിയില്‍ 4.46 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന മുന്നൊരുക്കങ്ങളോടെയാണ് പരീക്ഷ നടക്കുക.

The post എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷ : വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ് first appeared on Keralaonlinenews.

Tags