തക്കോലവും ലൈംഗികതയും

google news
തക്കോലവും ലൈംഗികതയും

ഭക്ഷണത്തിനു രുചിയും സുഗന്ധവും കൂട്ടാൻ സുഗന്ധ വ്യഞ്ജനങ്ങ ളിൽ പ്രധാനിയാണ് തക്കോലം. ചേർക്കും(Star Anise). ഒരു നക്ഷത്രപ്പൂവ് പോലെ സുന്ദരമായ തക്കോലത്തിനു നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്.

കാൻസർ തടയും : തക്കോലത്തിൽ പോളി ഫിനോളുകളും ഫ്ളേവനോയിഡുകളും ധാരാളം ഉണ്ട്. ബയോ ആക്ടീവ് സംയുക്തങ്ങളായ ക്യുവർ സെറ്റിൻ, ഗാലിക്‌ ആസിഡ്, ലിനാലൂൾ, അനെഥോൾ തുടങ്ങിയവ ഈ കുഞ്ഞു പോഷക കലവറയിൽ ഉണ്ട്. ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ധാരാളമുള്ള തക്കോലം, കാൻസർ പോലുള്ള ഇൻഫ്ളമേറ്ററി രോഗങ്ങൾ തടയും.

ആന്റി ബാക്ടീരിയൽ : ഭക്ഷണത്തിൽ തക്കോലം ഉൾപ്പെടുത്തുന്നത് ശരീരത്തിൽനിന്നു ഹാനികരമായ ബാക്ടീരിയകളെയും വൈറസിനെയും തുരത്താൻ സഹായിക്കും.

ജീവകങ്ങൾ : വൈറ്റമിൻ എ, സി എന്നിവ തക്കോലത്തിൽ ധാരാളം ഉണ്ട്. ഇവയ്ക്ക് രണ്ടിനും ആന്റി ഏജിങ് ഗുണങ്ങൾ ഉണ്ട്. കോശങ്ങളുടെ ആരോഗ്യം, ചർമത്തിന്റെയും കണ്ണുകളുടെയും ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും തക്കോലം സഹായിക്കും.

ലൈംഗികത: സ്ത്രീപുരുഷന്മാരിൽ ലൈംഗിക തൃഷ്ണ വർധിപ്പിക്കാൻ പതിവായി തക്കോലം ഉപയോഗിക്കാം. Aphrodisiac ഗുണങ്ങൾ ഇതിനുണ്ട്.

ഗ്യാസ് ട്രബിൾ: തക്കോലം ഇട്ടു തിളപ്പിച്ച വെള്ളം ഗ്യാസ് ട്രബിൾ, ദഹനക്കേട് ഇവ അകറ്റും. ഓക്കാനം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്കും ഇവ പരിഹാരമേകും.

The post തക്കോലവും ലൈംഗികതയും first appeared on Keralaonlinenews.

Tags