ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എറിഞ്ഞു കളഞ്ഞ ആം ബാന്‍ഡ് ലേലത്തിന്

google news
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എറിഞ്ഞു കളഞ്ഞ ആം ബാന്‍ഡ് ലേലത്തിന്

പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ശനിയാഴ്ച നടന്ന വേള്‍ഡ് കപ്പ് ക്വാളിഫയര്‍ മത്സരത്തിന് ശേഷം എറിഞ്ഞു കളഞ്ഞ ആം ബാന്‍ഡ് സെര്‍ബിയയില്‍ ലേലത്തിന് വച്ചു. സെര്‍ബിയയുമായി നടന്ന ക്വാളിഫയര്‍ മത്സരത്തില്‍ വിജയ ഗോള്‍ നിഷേധിച്ച ശേഷം ക്രിസ്റ്റ്യാനോ വലിച്ചെറിഞ്ഞ ആം ബാന്‍ഡാണ് ചൊവ്വാഴ്ച ലേലത്തിന് വെച്ചത്.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ റൊണാള്‍ഡോ സെര്‍ബിയന്‍ ഗോള്‍ കീപ്പര്‍ക്ക് മുകളിലൂടെ ഗോള്‍ പോസ്റ്റിലേക്ക് പായിച്ച പന്ത് ഗോള്‍ ലൈന്‍ പിന്നിട്ടെങ്കിലും എതിര്‍ ടീം ഡിഫന്‍ഡര്‍ തട്ടി കളയുകയായിരുന്നു. ഇത് ഗോളായി റഫറിമാര്‍ അംഗീകരിക്കാതിരുന്നതാണ് റൊണാള്‍ഡോയെ ക്ഷുഭിതനാക്കിയത്.

ഗോള്‍ നിഷേധിച്ച ശേഷം ക്ഷുഭിതനായി തന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് വലിച്ചെറിഞ്ഞ് റൊണാള്‍ഡോ അവസാന വിസിലിനു മുന്‍പ് മൈതാനം വിട്ടിരുന്നു. മത്സരം സമാപിച്ച ശേഷം സ്റ്റേഡിയത്തെ തൊഴിലാളികളാണ് ആം ബാന്‍ഡ് മൈതാനത്തു നിന്നും എടുത്തത്.

സ്പൈനല്‍ മാസ്‌ക്കുലാര്‍ അട്രോഫി എന്ന ഗുരുതര രോഗം ബാധിച്ച ആറ് മാസം പ്രായമുള്ള കുട്ടിയുടെ ചികിത്സക്കായി സെര്‍ബിയയിലെ ഒരു ചാരിറ്റി സംഘമാണ് ആം ബാന്‍ഡ് ഇപ്പോള്‍ ലേലത്തിന് വച്ചിരിക്കുന്നത്. നീല നിറത്തിലുള്ള സി അക്ഷരം പതിപ്പിച്ച ആം ബാന്‍ഡ് ലേലം മൂന്ന് ദിവസം ഓണ്‍ലൈനായാണ് നടക്കുക.

റൊണാള്‍ഡോയുടെ പ്രവര്‍ത്തിയെ നിരവധിപേര്‍ വിമര്‍ശിച്ചിരുന്നു. ഗോള്‍ ലൈന്‍ ടെക്‌നോളജി ഉപയോഗിക്കുന്ന കാര്യത്തില്‍ ടീമുകള്‍ക്ക് മത്സരത്തിന് മുന്‍പേ തീരുമാനം എടുക്കാം, അത് ചെയ്യ്തിരുന്നെങ്കില്‍ ഈ നടക്കിയ രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നായിരുന്നു വിഷയത്തില്‍ യുവേഫയുടെ നിലപാട്.

The post ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എറിഞ്ഞു കളഞ്ഞ ആം ബാന്‍ഡ് ലേലത്തിന് first appeared on Keralaonlinenews.

Tags