പര്യടനത്തിരക്കിൽ എൽഡിഎഫ്‌ സ്ഥാനാർഥി എം.വിജിൻ : ആവേശത്തിൽ അണികൾ

google news
പര്യടനത്തിരക്കിൽ എൽഡിഎഫ്‌ സ്ഥാനാർഥി എം.വിജിൻ : ആവേശത്തിൽ അണികൾ

കല്യാശ്ശേയി : മണ്ഡലത്തെ ഇളക്കിമറിച്ച്‌ എൽഡിഎഫ്‌ സ്ഥാനാർഥി എം.വിജിനിന്റെ പര്യടനം. മാടായി ലോക്കലിലെ വിവിധ ദേവാലയങ്ങളിലും പള്ളികളിലും സന്ദർശനം നടത്തി പഴയങ്ങാടി തിരുഹൃദയ ദേവാലയം, പഴയങ്ങാടി ഹോളിക്രോസ് ചർച്ച്, സി.എസ്.ഐ ചർച്ച് മാടായി, ചൂട്ടാട് വേളാങ്കള്ളി മാതാ ദേവാലയം ഹസ്സനുൾ ബദരി പള്ളി മുട്ടം ചെറുകുന്ന് സൗത്ത് ലോക്കലിലെ വിവിധ കുടുമ്പയോഗങ്ങിലും പങ്കെടുത്തു.

മണ്ഡല പര്യടനം ഉച്ചയ്ക്ക് 2 മണിക്ക് ബീച്ച് റോഡിൽ നിന്നും ആരംഭിച്ചു സിഎസ്ഐ ചർച്ച്, വാടിക്കൽ കടവ്, കാരക്കടവ്, പഴയങ്ങാടി റെയ്ൽവേ സ്റ്റേഷൻ, കോഴി ബസാർ, പുതിയങ്ങാടി, പുതിയവളപ്പ്, മുട്ടം മാടായി ബേങ്കിന് സമീപം, വെള്ളച്ചാൽ, മൂലക്കീൽ, ചെമ്പനാൽ യുവധാര, വെങ്ങര ഹിന്ദു എൽ.പി സ്കൂൾ, കീയ്യച്ചാൽ, വണ്ണാത്തടം, വയലപ്ര, അടുത്തില, എരിപുരം പാളയംകോളനി, കുണ്ടിൽ തടം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മാടായിയിൽ സമാപിച്ചു

സ്വീകരണ കേന്ദ്രങ്ങളിൽ കെ വി സന്തോഷ്, ടി.അജയൻ, പി.പ്രഭാവതി, ടി.വി രഞ്ചിത്ത്, ബാബു രാജേന്ദ്രൻ, സന്തോഷ് അയ്യോത്ത്, എന്നിവർ പ്രസംഗിച്ചു.

പര്യടനത്തിരക്കിൽ എൽഡിഎഫ്‌ സ്ഥാനാർഥി എം.വിജിൻ : ആവേശത്തിൽ അണികൾ
The post പര്യടനത്തിരക്കിൽ എൽഡിഎഫ്‌ സ്ഥാനാർഥി എം.വിജിൻ : ആവേശത്തിൽ അണികൾ first appeared on Keralaonlinenews.