ലൈംഗികബന്ധത്തിന്റെ രസം കെടുത്തുന്ന ചില സംഗതികളിതാ..

google news
ലൈംഗികബന്ധത്തിന്റെ രസം കെടുത്തുന്ന ചില സംഗതികളിതാ..

ദമ്പതികളിൽ ഇരുവര്‍ക്കും ആസ്വദിക്കാന്‍ സാധിച്ചാല്‍ മാത്രമേ സെക്സില്‍ ആനന്ദം കണ്ടെത്താന്‍ സാധിക്കൂ. എന്നാല്‍ ലൈംഗികബന്ധത്തിന്റെ രസം കെടുത്തുന്ന ചില സംഗതികളുണ്ട്‌.അവ എന്തൊക്കെയാണെന്ന് നോക്കാം..

ക്ഷീണം – വ്യായാമക്കുറവും ഭക്ഷണശീലങ്ങളും തന്നെയാണ് ക്ഷീണത്തിനു പ്രധാന കാരണം. ഉറക്കക്കുറവും ക്ഷീണം കൂട്ടും.

സ്‌ട്രെസ് – അമിത സ്‌ട്രെസ് നിങ്ങളുടെ സെക്സ് ലൈഫിനെയും ബാധിക്കും. സ്‌ട്രെസ് ഹോര്‍മോണ്‍ ശരീരത്തില്‍ വര്‍ധിച്ചാല്‍ അത് മൊത്തത്തിലുള്ള ജീവിതത്തെ പ്രതികൂലമായി ബാധിക്കും. കോർട്ടിസോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കാന്‍ സ്‌ട്രെസ് കാരണമാകും. ഇത് ലൈംഗികജീവിതത്തെ തകിടം മറിക്കും.

വിഷാദം – വിഷാദരോഗം ലൈംഗികജീവിതത്തെ ബാധിക്കാറുണ്ട്. വിഷാദരോഗത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകളും ലൈംഗികജീവിതത്തെ മെല്ലെയാക്കും.

തൈറോയ്ഡ്- തൈറോയ്ഡ് ലെവലിലെ വ്യത്യാസങ്ങള്‍ സെക്സിനെ ബാധിക്കാം. ഹൈപ്പോതൈറോയ്ഡിസം ലൈംഗിക ഹോര്‍മോണ്‍ ഉൽപാദനത്തെ തടയും.

വ്യായാമക്കുറവ് – അമിതവണ്ണവും വ്യായാമക്കുറവും സെക്സിന്റെ രസം കെടുത്തും. ഇത് ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നിവയുടെ അളവില്‍ വ്യത്യാസം വരുത്തും.

ഡയറ്റ്- അനാരോഗ്യ ആഹാരശീലങ്ങള്‍ ലൈംഗികജീവിതത്തെ തകര്‍ക്കും. ഫ്രൈ ചെയ്ത ആഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ്‌ എന്നിവ കഴിക്കുന്നത്‌ കുറയ്ക്കുക.

ജലാംശം – ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതും ലൈംഗിക ജീവിതത്തെ ബാധിക്കും.

The post ലൈംഗികബന്ധത്തിന്റെ രസം കെടുത്തുന്ന ചില സംഗതികളിതാ.. first appeared on Keralaonlinenews.