ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതെ ഗര്‍ഭം ധരിച്ച് ഇരുപത്തിയെട്ടുകാരി; അന്തംവിട്ട് ഭാര്യയും ഭര്‍ത്താവും

google news
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതെ ഗര്‍ഭം ധരിച്ച് ഇരുപത്തിയെട്ടുകാരി; അന്തംവിട്ട് ഭാര്യയും ഭര്‍ത്താവും

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതെ തന്നെ ഗര്‍ഭം ധരിച്ചതിന്റെ അനുഭവം പങ്കു വയ്ക്കുകയാണ് ഹാംപ്ഷെയറില്‍ നിന്ന് 28 വയസുകാരിയായ നിക്കോള്‍ മൂര്‍. പോര്‍ട്‌സ്മൗത്ത് സ്വദേശിനിയായ നിക്കോള്‍ മൂര്‍ വജൈനിസ്മസ് എന്ന രോഗാവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്.

യോനിയുടെ മതിലിലെ പേശികള്‍ അനിയന്ത്രിതമായി സങ്കോചിക്കുന്ന ഒരു പ്രത്യേക തരം രോഗാവസ്ഥയാണ് ഇത്. അതിനാല്‍, മൂറിന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനോ ടാമ്ബൂണ്‍ ഉപയോഗിക്കാനോ ഒന്നും കഴിയുമായിരുന്നില്ല. പക്ഷേ, എട്ടു വര്‍ഷം മുമ്പ് താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷം നിക്കോള്‍ മൂര്‍ തന്നെ അത്ഭുതസ്തബ്ധയായി എന്നതാണ് വസ്തുത.

ഫിസിക്കല്‍ തെറാപ്പിയുടെ സഹായത്തോടെയാണ് അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ മൂറിന് കഴിഞ്ഞത്. ടാമ്ബൂണ്‍ ധരിക്കാന്‍ കഴിയുന്നില്ലെന്ന് കണ്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നെങ്കിലും യാതൊരു പ്രശ്‌നവുമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത് എന്ന് ഡെയ്ലി മെയിലിനോട് സംസാരിക്കവെ നിക്കോള്‍ മൂര്‍ പറഞ്ഞു.

പതിനെട്ടാം വയസില്‍ മൂര്‍ തന്റെ ജീവിത പങ്കാളിയുമായി പ്രണയത്തിലായി. പക്ഷേ, ആ ദമ്പതികള്‍ക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞില്ല. ഇക്കാര്യം ഡോക്ടര്‍മാരോട് പറഞ്ഞപ്പോള്‍ അവര്‍ വൈദ്യപരിശോധനയിലൂടെ അത് സ്ഥിരീകരിക്കുകയും ചെയ്തു.

സാധാരണ ലൈംഗികബന്ധം അപ്രാപ്യമാണെന്ന് കണ്ട് ആ ദമ്ബതികള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കാനായി ക്രിയാത്മകമായ മറ്റു വഴികളെക്കുറിച്ച് ആലോചിക്കുകയായിരുന്നു. ഒരു ദിവസം നെഞ്ചെരിച്ചിലും സ്തനങ്ങളില്‍ വേദനയും അനുഭവപ്പെട്ടപ്പോള്‍ തന്റെ ബോസ് ആണ് ഗര്‍ഭിണിയായതിനാലാവാം ഈ ലക്ഷണങ്ങള്‍ കാണുന്നത് എന്ന് സൂചിപ്പിച്ചത്. പക്ഷേ താന്‍ ഇപ്പോഴും ഒരു കന്യകയാണെന്ന് പറഞ്ഞ് മൂര്‍ ചിരിച്ചു തള്ളുകയാണ് ചെയ്തത്.

ലൈംഗികബന്ധത്തില്‍ പോലും ഏര്‍പ്പെടാന്‍ കഴിയാത്ത തനിക്ക് എങ്ങനെ പ്രസവിക്കാന്‍ കഴിയുമെന്ന ആശങ്ക മൂറിനെ കലശലായി ബാധിച്ചു. ഒപ്പം തന്റെ പങ്കാളി താന്‍ അദ്ദേഹത്തെ ചതിച്ചു എന്ന് കരുതുമോ എന്ന പേടിയും അലട്ടിയിരുന്നു. ആളുകള്‍ കന്യാമറിയമേ എന്ന് കളിയാക്കി വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ചിരി വരുന്നതിനെക്കുറിച്ചും നിക്കോള്‍ മൂര്‍ മനസ് തുറന്നു.

നാല് മാസം ഗര്‍ഭിണിയായിരിക്കെയാണ് മൂറിന് വജൈനിസ്മസ് എന്ന രോഗമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്. ലൈംഗികബന്ധത്തില്‍ പൂര്‍ണമായി ഏര്‍പ്പെടാന്‍ കഴിഞ്ഞില്ലെങ്കിലും അതിന് ശ്രമിക്കവേ ബീജസങ്കലനം നടന്നതാവാം ഗര്‍ഭം ധരിക്കാന്‍ ഇടയായതിനു കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഗര്‍ഭിണിയായിരിക്കവെ ഈ രോഗാവസ്ഥ തന്നെ ഒട്ടേറെ അലട്ടിയതായി നിക്കോള്‍ മൂര്‍ ഓര്‍ക്കുന്നു. ആശുപത്രിയിലെ നഴ്സിന് ആന്തരികാവയവങ്ങളുടെ പരിശോധന നടത്താന്‍ പോലും കഴിഞ്ഞിരുന്നില്ല.

ഒടുവില്‍ ഈ രോഗത്തിന്റെ ചികിത്സയില്‍ വിദഗ്ദ്ധനായ ഒരു തെറാപ്പിസ്റ്റാണ് വജൈനിസ്മസിനെ മറികടക്കാന്‍ മൂറിനെ സഹായിച്ചത്. ചികിത്സയുടെ ഫലമായി അഞ്ചു മാസം ഗര്‍ഭിണിയായിരിക്കെ ആദ്യമായി പൂര്‍ണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിക്കോള്‍ മൂറിന് കഴിഞ്ഞു. ഇപ്പോള്‍ എട്ടു വയസ് പ്രായമുള്ള തന്റെ മകള്‍ ടില്ലിയെ മറ്റു സങ്കീര്‍ണതകള്‍ ഒന്നുമില്ലാതെ പ്രസവിക്കാനും മൂറിന് കഴിഞ്ഞു. ഇന്ന് നിക്കോള്‍ മൂര്‍ വജൈനസ്മിസ് എന്ന ഈ രോഗാവസ്ഥയെക്കുറിച്ചുള്ള അവബോധം ആളുകളിലെത്തിക്കാനായി പ്രവര്‍ത്തിക്കുകയാണ്.

The post ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാതെ ഗര്‍ഭം ധരിച്ച് ഇരുപത്തിയെട്ടുകാരി; അന്തംവിട്ട് ഭാര്യയും ഭര്‍ത്താവും first appeared on Keralaonlinenews.