മിഥുന്‍ ചക്രബര്‍ത്തിയും ബിജെപിയിലേക്ക്; മോദിയുടെ മെഗാ കൊല്‍ക്കത്ത റാലിയില്‍ മുന്‍ തൃണമൂല്‍ എംപിയുടെ പാര്‍ട്ടി പ്രവേശനം!

google news
മിഥുന്‍ ചക്രബര്‍ത്തിയും ബിജെപിയിലേക്ക്; മോദിയുടെ മെഗാ കൊല്‍ക്കത്ത റാലിയില്‍ മുന്‍ തൃണമൂല്‍ എംപിയുടെ പാര്‍ട്ടി പ്രവേശനം!

മുന്‍ സൂപ്പര്‍താരവും, തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിഥുന്‍ ചക്രബര്‍ത്തിയും ബിജെപിയിലേക്ക്. ഇന്ന് കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രധാനമന്ത്രി മോദിയുടെ മെഗാ റാലിയില്‍ വെച്ചാണ് മിഥുന്റെ ബിജെപി പ്രവേശനം.

ആര്‍എസ്എസുമായുള്ള മിഥുന്‍ ചക്രബര്‍ത്തിയുടെ അടുപ്പം വളര്‍ന്നതും, അടുത്തിടെ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെയും, ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗീയയെയും കണ്ടതോടെ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ വെച്ചാണ് പ്രധാനമന്ത്രി മോദിയുടെ മെഗാ റാലി പ്രസംഗം നടക്കുന്നത്. ഇതിന് ഒരു മണിക്കൂര്‍ മുന്‍പ് മിഥുന്‍ ചക്രബര്‍ത്തി ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് ശേഷം പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ മിഥുന്‍ എത്തുമെന്ന് കൈലാഷ് വിജയ്‌വര്‍ഗീയ വ്യക്തമാക്കി. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുന്ന മിഥുന്‍ പാര്‍ട്ടിയില്‍ ചേരുമോയെന്ന് വെളിപ്പെടുത്താന്‍ ഇദ്ദേഹം തയ്യാറായില്ല. പ്രധാനമന്ത്രിയുടെ ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തന്റെ പിന്തുണ ഉണ്ടാകുമെന്ന് മിഥുന്‍ ഉറപ്പ് നല്‍കിയെന്നും കൈലാഷ് കൂട്ടിച്ചേര്‍ത്തു.

The post മിഥുന്‍ ചക്രബര്‍ത്തിയും ബിജെപിയിലേക്ക്; മോദിയുടെ മെഗാ കൊല്‍ക്കത്ത റാലിയില്‍ മുന്‍ തൃണമൂല്‍ എംപിയുടെ പാര്‍ട്ടി പ്രവേശനം! first appeared on Keralaonlinenews.

Tags